ജിദ്ദ: അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തെ വിവിധ മേഖലയിൽ കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും സുരക്ഷക്ക് അതാവശ്യമാണെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവക്കടുത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നീന്തരുത്. രാജ്യത്തിെൻറ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത തുടരുന്നതിനാൽ വിവിധ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമ സൈറ്റുകളിലൂടെയും വരുന്ന നിർദേശങ്ങൾ പാലിക്കണമെന്നും ആവശ്യപ്പെട്ടു.
മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴക്ക് സാധ്യതയുണ്ട്. കൂടെ ആലിപ്പഴവർഷവും പൊടിക്കാറ്റും ഉണ്ടായേക്കാം. മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.
റിയാദ്, ജീസാൻ, അസീർ, അൽബാഹ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി, ഖസിം, കിഴക്കൻ മേഖല എന്നിവയുടെ വിവിധ ഭാഗങ്ങളിലും മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.