റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റ് ശാഖകളിൽ കടൽ ഭക്ഷണ വിഭവ മേളക്ക് തുടക്കം. ഈ മാസം ഏഴ് വരെ നീളുന്ന സീഫുഡ് ഫെസ്റ്റിവൽ കാർഷിക-ജലം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ ഫിഷറീസ് ജനറൽ ഡിപാർട്ട്മെൻറ് ഡയറക്ടർ ഡോ. അലി മുഹമ്മദ് അൽഷെഗി ഉദ്ഘാടനം ചെയ്തു. മത്സ്യബന്ധന മേഖലയുടെ വികസനത്തിനുള്ള ദേശീയ പരിപാടി സി.ഇ.ഒ കൂടിയായ അദ്ദേഹം റിയാദ് മുറബ്ബയിലെ ലുലു ഹൈപർമാർക്കറ്റിൽ സംഘടിപ്പിച്ച ചടങ്ങിലാണ് ഉദ്ഘാടനം നിർവഹിച്ചത്.
ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു. ദിനംപ്രതി പുതിയ മത്സ്യങ്ങളുടെ വിവിധയിനങ്ങൾ ഹൈപർമാർക്കറ്റിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. നോർവീജിയൻ സാൽമൺ, നൈൽ പർച്, ഷ്രിമ്പ്, ഷെറി, കിങ് ഫിഷ്, പ്ലമ്പ്, ചെമ്മീൻ, ബ്ലാക്ക് സീബ്രീം, ഞണ്ട്, കണവ, തിലാപ്പിയ തുടങ്ങി നിരവധിയിനം മത്സ്യങ്ങൾ ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വൃത്തിയാക്കി, മുറിച്ച് നൽകും. സമുദ്രവിഭവങ്ങൾ ഉപയോഗിച്ചുള്ള അറബിക് പരമ്പരാഗത പാചകരീതിയുടെ കാര്യത്തിൽ സൗദി അറേബ്യ പ്രസിദ്ധമാണെന്നും സമുദ്രവിഭവങ്ങളിലുള്ള രാജ്യത്തിെൻറ സമൃദ്ധി ഉയർത്തിക്കാട്ടുന്നതും ലോകമെമ്പാടുമുള്ള ഭക്ഷ്യവിഭവങ്ങളുടെ രുചിവൈവിധ്യം അനുഭവിപ്പിക്കുന്നതുമാണ് ഈ ഉത്സവമെന്ന് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു.
ലോകമെമ്പാടുമുള്ള പുത്തൻ മത്സ്യവിഭവങ്ങൾക്കൊപ്പം ലുലുവിെൻറ ഫിഷ് കൗണ്ടറുകളിൽ നിറയെ ഫ്രോസൺ ചെയ്തതും പാചകത്തിനൊരുക്കിയതുമായ മത്സ്യവിഭവങ്ങളായി ഫ്രോസൺ ക്രാബ്-സ്റ്റിക്ക്, കക്ക ഇറച്ചി, സീഫുഡ് കോക്ടെയ്ൽ, മത്തി, ട്യൂണ മീനുകൾ തുടങ്ങിയവയും അണിനിരത്തിയിട്ടുണ്ട്. മീൻ ബിരിയാണി, കടായി ചെമ്മീൻ, ഫിഷ് മഞ്ചൂറിയൻ ഗ്രേവി, വെളുത്തുള്ളിയും മുളകുമിട്ട് വേവിച്ച ട്യൂണ തുടങ്ങി കടൽഭക്ഷണ പ്രേമികൾക്ക് എളുപ്പത്തിൽ തയാറാക്കിയ വിഭവങ്ങൾ രുചിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.