2019 ഒ​ക്ടോ​ബ​റി​ലെ റി​യാ​ദ് സീ​സ​ൺ ഫെ​സ്​​റ്റി​വ​ലി​ൽ ക​ള​ർ റ​ൺ പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ൾ പ​ങ്കെ​ടു​ക്കു​ന്നു (ഫ​യ​ൽ ചി​ത്രം)

കൂ​ടു​ത​ൽ മി​ക​ച്ച​താ​കാ​ൻ ര​ണ്ടാം റി​യാ​ദ് സീ​സ​ൺ

ജു​ബൈ​ൽ: കോ​വി​ഡ് അ​ട​ച്ചി​ട​ൽ ന​ൽ​കി​യ 18 മാ​സ​ത്തെ ഇ​ട​വേ​ള​ക്കു​ ശേ​ഷം പൊ​തു​പ​രി​പാ​ടി​ക​ളും വി​നോ​ദ​ങ്ങ​ളും മ​ട​ങ്ങി​യെ​ത്തു​േ​മ്പാ​ൾ രാ​ജ്യം കൂ​ടു​ത​ൽ മി​ക​വു​റ്റ ലോ​കോ​ത്ത​ര ക​ലാ​സാം​സ്​​കാ​രി​ക വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കാ​വും​ വേ​ദി​യാ​വു​ക. 2019 ൽ ​രാ​ജ്യ​ത്തെ​മ്പാ​ടും പ്ര​ത്യേ​ക സീ​സ​ണ​ൽ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യി​രു​ന്നു. മാ​ർ​ച്ചി​ൽ ശ​ർ​ഖി​യ സീ​സ​ൺ, ജൂ​ണി​ൽ ജി​ദ്ദ സീ​സ​ൺ, ഒ​ക്ടോ​ബ​റി​ൽ റി​യാ​ദ് സീ​സ​ൺ എ​ന്നി​വ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​രു​പോ​ലെ ആ​സ്വ​ദി​ച്ച​വ​യാ​യി​രു​ന്നു.

വാ​ർ​ഷി​ക സീ​സ​ണു​ക​ളു​ടെ ര​ണ്ടാം പ​തി​പ്പ്​ പ​ക്ഷേ, കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടാ​യ​പ്പോ​ൾ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നു. വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ വ​രും മാ​സ​ങ്ങ​ളി​ൽ ഈ ​വ​ർ​ഷ​ത്തെ വി​നോ​ദ പ​രി​പാ​ടി​ക​ൾ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ആ​രം​ഭി​ക്കും. ര​ണ്ടാം റി​യാ​ദ് സീ​സ​ൺ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ജ​ന​റ​ൽ എ​ൻ​റ​ർ​ടൈ​ൻ​മെൻറ്​ അ​തോ​റി​റ്റി (ജി.​ഇ.​എ) പ്ര​സി​ഡ​ൻ​റ്​ തു​ർ​ക്കി അ​ൽ​ശൈ​ഖ്​ ക​ഴി​ഞ്ഞ ദി​വ​സം പ്ര​ഖ്യാ​പി​ച്ചു. 54 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള റി​യാ​ദ് ന​ഗ​ര​ത്തെ 14 ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക്​ വേ​ദി​ക​ളൊ​രു​ക്കു​ക.

350 തി​യ​റ്റ​ർ ഷോ​ക​ൾ, 70 അ​റ​ബി​ക് സം​ഗീ​ത ക​ച്ചേ​രി​ക​ൾ, ആ​റ് അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​ത പ​രി​പാ​ടി​ക​ൾ, 18 അ​റ​ബി​ക് നാ​ട​ക​ങ്ങ​ൾ, ആ​റ് ലോ​ക നാ​ട​ക​ങ്ങ​ൾ, 10 അ​ന്താ​രാ​ഷ്​​ട്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ഫ്രീ​സ്​​റ്റൈ​ൽ ഗു​സ്തി മ​ത്സ​രം, അ​ന്താ​രാ​ഷ്​​ട്ര സോ​ക്ക​ർ മ​ത്സ​രം, 100 സം​വേ​ദ​നാ​ത്മ​ക അ​നു​ഭ​വ​ങ്ങ​ൾ, 7500 വി​വി​ധ​യി​നം വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ്​ സീ​സ​ൺ ആ​ഘോ​ഷം. 200 റ​സ്​​റ്റാ​റ​ൻ​റു​ക​ളും 70 ക​ഫേ​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​കും. 2019 ലെ ​പ്ര​ഥ​മ റി​യാ​ദ് സീ​സ​ൺ വ​ഴി ഒ​രു ശ​ത​കോ​ടി റി​യ​ലാ​ണ്​ വ​ര​വാ​യി ല​ഭി​ച്ച​ത്.

10.3 ദ​ശ​ല​ക്ഷം ആ​ളു​ക​ൾ ആ​േ​ഘാ​ഷ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. 34,700 പ്ര​ത്യ​ക്ഷ തൊ​ഴി​ല​വ​സ​ര​ങ്ങ​ളും 17,300 പ​രോ​ക്ഷ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളും സൃ​ഷ്​​ടി​ക്ക​പ്പെ​ട്ടു. റി​യാ​ദ് സീ​സ​ൺ ര​ണ്ടി​െൻറ തീ​യ​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ഴു​വ​ൻ വി​ശ​ദാം​ശ​ങ്ങ​ളും ഇ​നി​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും സീ​സ​ൺ ഒ​ന്നി​നേ​ക്കാ​ൾ വ​ലു​തും മി​ക​ച്ച​തു​മാ​യി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Tags:    
News Summary - Second Riyadh season to be even better

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.