ര​ണ്ടാ​മ​ത്​ സൗ​ദി ഫി​ലിം ഫോ​റം സ​മ്മേ​ള​നം ഒ​ക്​​ടോ​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ റി​യാ​ദി​ൽ

റി​യാ​ദ്​: സൗ​ദി ഫി​ലിം ഫോ​റ​ത്തി​ന്റെ ര​ണ്ടാ​മ​ത്​ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​മേ​ള​യും ഈ ​മാ​സം ഒ​മ്പ​ത്​ മു​ത​ൽ റി​യാ​ദി​ൽ ന​ട​ക്കും. സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രി അ​മീ​ർ ബ​ന്ദ​ർ ബി​ൻ ഫ​ർ​ഹാ​​ന്റെ മേ​​ൽ​നോ​ട്ട​ത്തി​ൽ ഒ​ക്ടോ​ബ​ർ ഒ​മ്പ​ത്​ മു​ത​ൽ 12 വ​രെ ന​ട​ക്കു​ന്ന ഫോ​റ​ത്തി​ന്റെ ഒ​രു​ക്കം ഫി​ലിം ക​മീ​ഷ​ന്​ കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഫി​ലിം മേ​ഖ​ല​യി​ലെ സ്പെ​ഷ​ലി​സ്റ്റു​ക​ളും വി​ദ​ഗ്​​​ധ​രും അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ ച​ല​ച്ചി​ത്ര​മേ​ഖ​ല​യി​ലെ മി​ക​ച്ച പ്ര​വ​ർ​ത്ത​ക​രും പ​െ​ങ്ക​ടു​ക്കും. ‘വി​ഷ​ൻ 2030’-​ന്റെ ​ല​ക്ഷ്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ദേ​ശീ​യ സാം​സ്കാ​രി​ക പ​ദ്ധ​തി​ക്ക്​ അ​നു​സൃ​ത​മാ​യി സൗ​ദി​യി​ലെ സി​നി​മ വ്യ​വ​സാ​യ​ത്തെ ശാ​ക്തീ​ക​രി​ക്കാ​നും വി​ക​സി​പ്പി​ക്കാ​നും നി​ക്ഷേ​പാ​വ​സ​ര​ങ്ങ​ളും പ​ങ്കാ​ളി​ത്ത​വും വ​ർ​ധി​പ്പി​ക്കാ​നു​മാ​ണ്​ ഫോ​റം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സൗ​ദി​യി​ലെ ച​ല​ച്ചി​ത്ര-​ക​ലാ​വ്യ​വ​സാ​യ​ത്തി​ന് ശോ​ഭ​ന​മാ​യ ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ക​യാ​ണ്​ മു​ഖ്യ​ല​ക്ഷ്യം. ഫോ​റം സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ ഒ​രു സു​പ്ര​ധാ​ന പ്ലാ​റ്റ്‌​ഫോ​മാ​ണ്. അ​ഭി​നേ​താ​ക്ക​ൾ, സം​വി​ധാ​യ​ക​ർ, നി​ർ​മാ​ണ​ക്ക​മ്പ​നി​ക​ൾ മു​ത​ൽ നൂ​ത​ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ദാ​താ​ക്ക​ൾ വ​രെ സി​നി​മ വ്യ​വ​സാ​യ​ത്തി​ലെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യം വ​ർ​ധി​പ്പി​ക്കാ​ൻ ​ഫോ​റം വേ​ദി​യാ​വും.

ചി​ത്രീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ​ത്തി​നും അ​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ക, ഈ ​രം​ഗ​ത്തെ പ്ര​മു​ഖ ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ക, വ്യ​വ​സാ​യ​ത്തി​​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, വ​ള​ർ​ന്നു​വ​രു​ന്ന ക​മ്പ​നി​ക​ളെ പി​ന്തു​ണ​ക്കു​ക, ഗു​ണ​പ​ര​മാ​യ പ്രോ​ജ​ക്ടു​ക​ൾ ആ​രം​ഭി​ക്കു​ക എ​ന്നി​വ​യി​ലൂ​ടെ ഈ ​സു​പ്ര​ധാ​ന മേ​ഖ​ല വി​ക​സി​പ്പി​ക്കാ​ൻ ഫോ​റം ല​ക്ഷ്യ​മി​ടു​ന്നു. ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 30 പാ​ന​ൽ ച​ർ​ച്ച​ക​ൾ ഫോ​റ​ത്തി​ലു​ണ്ടാ​കും.

ശി​ൽ​പ​ശാ​ല​ക​ളി​ലൂ​ടെ​യും ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ഫി​ലിം ഫി​നാ​ൻ​സി​ങ്ങും സി​നി​മ വ്യ​വ​സാ​യ വ്യ​വ​സ്ഥ​ക​ളും ച​ർ​ച്ച ചെ​യ്യും. കൂ​ടാ​തെ സ​ന്ദ​ർ​ശ​ക​രു​ടെ അ​നു​ഭ​വം സ​മ്പ​ന്ന​മാ​ക്കാ​നും സി​നി​മ വ്യ​വ​സാ​യ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളി​ലേ​ക്ക് അ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള അ​നു​ബ​ന്ധ​പ​രി​പാ​ടി​ക​ളു​ടെ ഒ​രു പ​ര​മ്പ​ര ഉ​ണ്ടാ​യി​രി​ക്കും.

നി​ർ​മാ​ണം, സ്മാ​ർ​ട്ട് സ്റ്റു​ഡി​യോ​ക​ൾ, സി​നി​മാ​റ്റി​ക് സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തി​ൽ വൈ​ദ​ഗ്ദ്ധ്യം നേ​ടി​യ 130ല​ധി​കം പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു പ്ര​ദ​ർ​ശ​ന​വു​മു​ണ്ടാ​കും. സി​നി​മ മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ അ​വ​സ​ര​ങ്ങ​ളും നൂ​ത​ന​വ​ശ​ങ്ങ​ളും ഫോ​റ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. മു​ൻ പ​തി​പ്പി​ന്റെ വി​ജ​യ​ത്തി​നു​ശേ​ഷ​മാ​ണ് സൗ​ദി ഫി​ലിം ഫോ​റം 2024ലെ ​ര​ണ്ടാം പ​തി​പ്പ് വ​രു​ന്ന​ത്.

Tags:    
News Summary - Second Saudi Film Forum Conference from October 9 in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.