അൽ ഖോബാർ: ‘ലഹരി തിന്മകളുടെ താക്കോൽ, കൈകോർക്കാം ലഹരി മുക്ത സമൂഹത്തിനായി’ എന്ന തലക്കെട്ടിൽ തനിമ കലാസാംസ്കാരിക വേദി ‘റിയാദ് ഇനീഷ്യേറ്റിവ് എഗെയ്ൻസ്റ്റ് സബ്സ്റ്റൻസ് അബ്യൂസ്’ (റിസ)യുമായി സഹകരിച്ച് നടത്തിയിരുന്ന ലഹരി വിരുദ്ധ കാമ്പയിൻ സമാപനം അൽ ഖോബാർ റഫ ക്ലിനിക് ഹാളിൽ സംഘടിപ്പിച്ചു. കരിയർ കൗൺസിലറും ലൈഫ് ആൻഡ് ബിസിനസ് കോച്ചുമായ ഡോ. എം. മുഹമ്മദ് യാസിർ ബോധവത്കരണ ക്ലാസ് നടത്തി.
പരിപാടിയുടെ ഭാഗമായി തനിമ പ്രവർത്തകരായ ഷബീർ കേച്ചേരി, മുഹമ്മദ് ഫൈസൽ, ത്വയ്യിബ്, അസീസ്, സാബു, റാസിഖ് എന്നിവർ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. തനിമ ഖോബാർ സോനൽ പ്രസിഡൻറ് ഹിഷാം അധ്യക്ഷത വഹിച്ചു.
സൈദ് ഖലീൽ ഖിറാഅത്ത് നിർവഹിച്ചു. കാമ്പയിൻ കൺവീനർ മുഹമ്മദ് സഫ്വാൻ നന്ദി പറഞ്ഞു. മുഹമ്മദ് ഫൈസൽ, ആരിഫലി, കുഞ്ഞുമുഹമ്മദ്, ഉനൈസ്, അസീബ് എലാചോല, ഹിഷാം ഖാലിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.