ജിദ്ദ: സെൽഫ് ഡ്രൈവിങ് ബസിലെ യാത്ര തീർഥാടകർക്ക് കൗതുകകരവും നവ്യാനുഭവവുമായി. സൗദി പൊതുഗതാഗത അതോറിറ്റിയാണ് ഹജ്ജ് വേളയിൽ തീർഥാടകരുടെ യാത്രക്ക് സെൽഫ് ഡ്രൈവിങ് ബസ് യാത്ര പരീക്ഷിച്ചത്. ആദ്യ സെൽഫ് ഡ്രൈവിങ് ബസ് യാത്രയുടെ വിഡിയോ മന്ത്രാലയം ട്വീറ്റ് ചെയ്തു.
പുണ്യസ്ഥലങ്ങൾക്കിടയിലെ തീർഥാടകരുടെ യാത്രകൾ എളുപ്പമാക്കുന്നതിന് നൂതന മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് സെൽഫ് ഡ്രൈവിങ് ബസുകൾ മന്ത്രാലയം പരീക്ഷിച്ചത്. ഹജ്ജ് തീർഥാടകരെ സഹായിക്കുന്നതിന് സൗദി ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ ബസിലെ യാത്രക്കാർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.