ജിദ്ദ: തിരൂർ ബെഞ്ച് മാർക് ഇൻറർനാഷനൽ റെസിഡൻഷ്യൽ സ്കൂൾ ആഭിമുഖ്യത്തിൽ പുതുതലമുറയിലെ തൊഴിൽ മേഖലകളും തൊഴിലവസരങ് ങളും പരിചയപ്പെടുത്തുന്ന സെമിനാർ ജിദ്ദയിൽ സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർഥികളും രക്ഷിതാക്കളും സെമിനാറിൽ സംബന്ധിച്ചു. ഡോ. ഹബീബ് റഹ്മാൻ ക്ലാസെടുത്തു.
വിജയകരമായ കരിയർപ്ലാൻ തയാറാക്കാൻ ലക്ഷ്യബോധം ഉണ്ടാകേണ്ടത് അത്യാവശ്യമാണ് എന്നും കൃത്യമായ പ്ലാനിങ്ങും ചില മുന്നൊരുക്കങ്ങളും ഉണ്ടെങ്കിൽ ഇഷ്ട മേഖലയിൽ മികച്ച ജോലി നേടാമെന്നും അദ്ദേഹം പറഞ്ഞു. ഒരു തൊഴിൽ മേഖല തെരഞ്ഞെടുക്കും മുമ്പ് സ്വയം തിരിച്ചറിയേണ്ടത് പ്രധാനമാണ്. പ്ലാനിങ് ഇല്ലാത്ത ലക്ഷ്യബോധം വെറും ആഗ്രഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബെഞ്ച് മാർക് ചെയർമാൻ റഫീഖ് മുഹമ്മദ്, ഹനീഫ് പേന്ത്രാസ് എന്നിവർ വിവിധ സെഷനുകൾ നടത്തി. അബ്ദുല്ല കഴായിക്കൽ സ്വാഗതവും സുനിൽ യൂനസ് നന്ദിയും പറഞ്ഞു. റയീസ് നാസർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.