യാംബു: പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് യാംബുവിലെ സീനിയേഴ്‌സ് കൂട്ടായ്മ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അൽഫലാഹ് ട്രേഡിങ് റോളിങ് ട്രോഫിക്കും ചിക് ഹട്ട് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി റദ്‍വ ഫ്ലഡ്‍ലിറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ അഞ്ചു ടീമുകൾ മാറ്റുരച്ചു.
യെല്ലോ ടസ്‌കേഴ്‌സ് ടീമിനെ തോൽപിച്ച് ഓറഞ്ച് വാരിയേഴ്‌സ് ടീം മത്സരത്തിൽ ജേതാക്കളായി പ്രഥമ ട്രോഫി കരസ്ഥമാക്കി. യാംബുവിലെ ഫുട്ബാൾ മത്സര ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിച്ച മുതിർന്നവരുടെ മത്സരം കാണാൻ കാണികളുടെ വമ്പിച്ച ആവേശമാണ് പ്രകടമായത്. നാസർ നടുവിൽ മത്സരം ഉദ്‌ഘാടനം ചെയ്തു. ഷറഫു പാലേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അസ്‌കർ വണ്ടൂർ സംസാരിച്ചു. ശരീഫ് കരുവാരക്കുണ്ട്, ഷറഫുല്ല, ഷബീർ ഹസൻ, സിറാജ് മുസ്‌ലിയാരകത്ത്, നാസർ മുക്കിൽ, അലിയാർ മണ്ണൂർ, സമീർ ബാബു, ഫർഹാൻ മോങ്ങം, ഷബീബ് വണ്ടൂർ, സുബൈർ ചിക് ഹട്ട്, അയ്യൂബ് എടരിക്കോട്, അഷ്‌റഫ് കല്ലിൽ, അബ്ദുറസാഖ് നമ്പ്രം, സഹീർ വണ്ടൂർ, അബ്ദുസ്സമദ് വാണിയമ്പലം, ഇബ്രാഹിം കുട്ടി, മൻസൂർ കരുവന്തിരുത്തി, സൈനു, സെനിൻ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. മാമുക്കോയ ഒറ്റപ്പാലം ചടങ്ങിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.