ബുറൈദ: ഉനൈസ ഇന്റർനാഷനൽ സ്കൂൾ ഇംഗ്ലീഷ് ഫാക്കൽറ്റിയും അൽഖസീം സെൻട്രൽ ഐ.സി.എഫ് വിദ്യാഭ്യാസ സമിതി സെക്രട്ടറിയുമായ അഹ്മദ് കബീർ ജമലുല്ലൈലി തങ്ങൾക്ക് ഇന്ത്യൻ കൾചറൽ ഫൗേണ്ടഷൻ അൽഖസീം സെൻട്രൽ കമ്മിറ്റി യാത്രയയപ്പും ഉപഹാരവും നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കൊമ്പം മുഹമ്മദ് മുസ്ലിയാർ മുഖ്യാതിഥിയായി. തങ്ങൾക്കുള്ള ഉപഹാരവും അദ്ദേഹം സമ്മാനിച്ചു.
സംഗമത്തിൽ പ്രൊവിൻസ് വിദ്യാഭ്യാസ സമിതി പ്രസിഡന്റ് അബ്ദുൽ ഖാദർ ബാഖവി, അഡ്മിൻ സെക്രട്ടറി ശിഹാബ് സവാമ, സെൻട്രൽ പ്രസിഡൻറ് അബൂനവാസ് ഉസ്താദ്, മഹ്മൂദ് കോപ്പ എന്നിവർ സംബന്ധിച്ചു. ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും അബ്ദുള്ള സകാക്കിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.