ദമ്മാം: സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിക്കുന്ന ഏഴാമത് സൗദി ചലച്ചിത്രമേളക്ക് ദമ്മാമിൽ തുടക്കമായി. അസോസിയേഷൻ ഓഫ് കൾച്ചറൽ ആൻഡ് ആർട്സ്, കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ വേൾഡ് കൾച്ചർ (ഇത്ര)യുടെ സഹകരണത്തോടെ നടത്തുന്ന മേളക്ക് വേദിയാകുന്നത് 'ഇത്ര'യുടെ ദഹ്റാനിലെ ആസ്ഥാനമാണ്. ജൂലൈ ഒന്നിന് ആരംഭിച്ച േമള ഏഴുദിവസം നീണ്ടുനിൽക്കും.
സൗദിയിലേയും വിവധ രാജ്യങ്ങളിലേയും പ്രശസ്ത ചലച്ചിത്ര പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് മേള ഉദ്ഘാടനം ചെയ്യപ്പെട്ടത്. സൗദിയിൽ നിന്നുള്ള 36 ചിത്രങ്ങളും വിവിധ അറബ് രാജ്യങ്ങളിൽനിന്നുള്ള 21 ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. സൗദിയിലെ സിനിമ മേഖല കൈവരിച്ച പുതിയ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ ആശയ കൈമാറ്റത്തിലുടെ കൂടുതൽ കരുത്തും കാമ്പും നേടിയെടുക്കുന്നതിനുള്ള അവസരം കൂടിയാണ് ചലച്ചിത്ര മേളയെന്ന് 'ഇത്ര'പ്രോഗ്രാം ഡയറക്ടർ ഡോ. അഷ്റഫ് ബഫാക്കിഹ് പറഞ്ഞു.
ഏഴാമത്തെ മേളയിൽ എത്തിനിൽക്കുേമ്പാൾ സൗദി ചലച്ചിത്ര പ്രവർത്തകരെ ആഗോളതലത്തിൽ മത്സരിക്കാൻ പാകത്തിലേക്ക് വളർത്തിയെടുക്കാൻ കഴിഞ്ഞതിെൻറ തെളിവുകളുണ്ടെന്ന് മേളയുടെ ഡയറക്ടർ അഹ്മദ് അൽമുല്ല പറഞ്ഞു. ഈ വർഷത്തെ മേള ലോകം മുഴുവനുള്ള മനുഷ്യരാശി നേരിടുന്ന പ്രതിബന്ധങ്ങളേയും വെല്ലുവിളികളേയും പ്രതിരോധിക്കാനുള്ള സന്ദേശം ഉണർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഡസേർട്ട് സിനിമ'എന്നാണ് ഇത്തവണത്തെ മേളക്ക് കൊടുത്തിരിക്കുന്ന ശീർഷകം.
മരുഭൂമികൾ അറബ് ജീവിതത്തിെൻറ യാഥാർഥ്യമാെണന്നും അതിെൻറ സൗന്ദര്യവും ആഖ്യാന പൈതൃകവും ഇവിടത്തെ കലകളിൽ അലിഞ്ഞിട്ടുണ്ടെന്നും അതിനെ നിഷേധിക്കാനാവാത്തതാെണന്നും അധികൃതർ വിശദീകരിച്ചു. അതുകൊണ്ടണ് മരുഭൂമിയിലെ സിനിമകൾ എന്ന് മേളക്ക് നാമകരണം ചെയ്തത്.
ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ചലച്ചിത്ര എഴുത്തുകാരനും നിരൂപകനുമായ മാമൂൺ ഹസ്സനെയും ബഹ്റൈൻ സംവിധായകനും നിർമാതാവുമായ ബൾഫ് അൽ തവാഡിയേയും ഫെസ്റ്റിവൽ മാനേജ്മെൻറ് ആദരിച്ചു. ഹ്രസ്വസിനിമ തിരക്കഥാ മത്സര വിജയികളെ സ്ക്രിപ്റ്റ് ജൂറി മേധാവി സാദ് അൽദോസരി പ്രഖ്യാപിച്ചു.
'ഐ ജസ്റ്റ് സീ സ്കൈ'എന്ന ഹ്രസ്വ തിരക്കഥ എഴുതിയ അക്കിൾ അൽ-ഖാമിസും, 'ഗവർണറേറ്റിലെ ആദ്യത്തെ കൊലപാതകം'എന്ന തിരക്കഥക്ക് അബ്ദുൽ റഹ്മാൻ അൽ-ഒമീറും പുരസ്കാരത്തിന് അർഹരായി. മികച്ച സിനിമാ തിരക്കഥക്കുള്ള ഒന്നാം സമ്മാനം അലി അൽ-ഹമ്രാനി നേടി. ഗോൾഡൻ പാമിനായി നാമനിർദേശം ചെയ്യപ്പെട്ട സിനിമകൾക്കിടയിലുള്ള 36 സൗദി ചലച്ചിത്രങ്ങളും സമാന്തര ഹ്രസ്വ, ദൈർഘ്യ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.
സിനിമ, നിയമം, ഫോട്ടോഗ്രഫി, എഴുത്ത്, നിർമാണം എന്നിവക്കിടയിലുള്ള നാലു പരിശീലന ശിൽപശാലകളും ചലച്ചിത്ര നിരൂപണം, സ്വതന്ത്ര സിനിമകൾ, മരുഭൂമി സിനിമ എന്നീ വിഭാഗങ്ങളിലെ വിദഗ്ധരുമായി മൂന്ന് സാംസ്കാരിക സെമിനാറുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.