റിയാദ്: വൃക്കരോഗ ചികിത്സയിൽ കഴിയവെ മരിച്ച കൊല്ലം അയത്തിൽ സ്വദേശി ഷാഫിയുടെ കുടുംബത്തെ സഹായിക്കാൻ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സൗദി നാഷനൽ കമ്മിറ്റിയുടെ നിർദേശപ്രകാരം വിവിധ സെൻട്രൽ കമ്മിറ്റികൾ സമാഹരിച്ച തുക നൽകി.
അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സവാദ് അയത്തിലിന് തുക നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഡോ. അബ്ദുൽ നാസർ കൈമാറി. സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ നാഷനൽ കമ്മിറ്റി കോഒാഡിനേറ്റർ സുരേഷ് ശങ്കർ, ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ, ട്രഷറർ ജോൺസൺ മാർക്കോസ്, റിയാദ് സെൻട്രൽ കമ്മിറ്റി പി.ആർ.ഒ സിയാദ് തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുത്തു. സഹായ തുക ഷാഫിയുടെ കുടുംബത്തിന് മുൻ ജനറൽ സെക്രട്ടറി അലോഷ്യസ് വില്യം നാട്ടിൽ കൈമാറുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് പോൾ പൊട്ടക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.