ദമ്മാം: മലയാളിയായ ഷമീർ സൗദിയിൽ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് കീഴ്കോടതി വിധിച്ച വധശിഷ അപ്പീൽ കോടതിയും ശരിവെച്ചു. അഞ്ചുവർഷം മുമ്പ് ജുൈബലിലെ വർക്ഷോപ് മേഖലയിലെ മുനിസിപ്പാലിറ്റി (ബലദിയ) മാലിന്യപ്പെട്ടിക്ക് സമീപം മരിച്ചനിലയിൽ കണ്ടെത്തിയ കോഴിക്കോട് കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഷമീറിെൻറ മലയാളികളടക്കമുള്ള ഘാതകർക്കാണ് ജുൈബൽ കോടതി വിധിച്ച വധശിക്ഷ ദമ്മാമിലെ അപ്പീൽ കോടതിയും ശരിവെച്ചത്.
അൽ ഖോബാറിൽ ഡ്രൈവറായിരുന്ന തൃശൂർ കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചീനികപ്പുറത്ത് നിസാം സാദിഖ് ( 29), കുറ്റ്യാടി സ്വദേശി ആശാരിത്തൊടിക അജ്മൽ, നാല് സൗദി യുവാക്കൾ എന്നിവരാണ് പ്രതികൾ. ഈ ആറുപേരെയും വധശിക്ഷക്ക് വിധേയമാക്കണമെന്നാണ് വിധി.
അഞ്ചുവർഷം മുമ്പ് ചെറിയ പെരുന്നാളിെൻറ തലേദിവസം പുലർെച്ചയാണ് ഷമീറിെൻറ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിൽ മാലിന്യപ്പെട്ടിക്ക് സമീപം കണ്ടെത്തിയത്. ഇതിനും മൂന്ന് ദിവസം മുമ്പ് കാണാതായ ഇയാളെ ബന്ധുക്കളും പൊലീസും തിരയുന്നതിനിടയിലാണ് മൃതദേഹം കെണ്ടത്തിയത്.
ശരീരത്തിലെ മർദനമേറ്റ പാടുകളും മൃതദേഹം കണ്ടെത്തിയ സാഹചര്യങ്ങളും ഇതൊരു കൊലപാതകമാെണന്ന നിഗമനത്തിലെത്തിച്ചിരുന്നു. വൈകാതെ ആറു പ്രതികളെയും സൗദി െപാലീസ് പിടികൂടി. ഹവാല പണം ഏജൻറായിരുന്ന ഷമീറിൽനിന്ന് പണം കവരാൻ വേണ്ടി സൗദി യുവാക്കൾ ഇയാളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
എന്നാൽ, പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ മൂന്നു ദിവസത്തോളം ഇയാളെ ബന്ധനത്തിൽ വെച്ച് പീഡിപ്പിച്ചു. ഇതിനിടയിൽ മരണം സംഭവിച്ചതായാണ് കരുതുന്നത്. പണം കവരുന്ന സ്വദേശി സംഘത്തിന് ആവശ്യമായ വിവരങ്ങൾ ൈകമാറിയിരുന്നത് മലയാളികളായ നിസാം, അജ്മൽ എന്നിവർ ആയിരുന്നെന്ന് പൊലീസ് കണ്ടെത്തി. രണ്ട് പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്ന കുടുംബത്തിെൻറ ആശ്രയമായിരുന്ന യുവാവിെൻറ കെലപാതകം മലയാളിസമൂഹത്തെ ഞെട്ടിച്ചിരുന്നു.
മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്കകംതന്നെ പ്രതികളെ വലയിലാക്കാൻ പൊലീസിന് കഴിഞ്ഞു. അപ്പീൽ കോടതിയും വധശിക്ഷ ശരിവച്ചതോടെ ദയാഹരജികൾ നൽകാനുള്ള ഒരുക്കത്തിലാണ് പ്രതികൾ. കൊല്ലപ്പെട്ട ഷമീറിെൻറ മകനും മകളും ചെറിയ കുട്ടികളാണ്. പ്രതികൾക്ക് മാപ്പ് നൽകാൻ കുടുംബം ഇതുവരെ തയാറായിട്ടില്ല.
പ്രതിയായ നിസാമിെൻറ കുടുംബത്തിെൻറ അപേക്ഷ പരിഗണിച്ച് നിയമസഹായം ലഭ്യമാക്കാൻ ജുൈബലിലെ സാമൂഹിക പ്രവർത്തകൻ ൈസഫുദ്ദീൻ പൊറ്റശ്ശേരിക്ക് ഇന്ത്യൻ എംബസി അധികാര പത്രം നൽകിയിരുന്നു. അദ്ദേഹം ഇവരെ ജയിലിൽ സന്ദർശിക്കുകയും ആവശ്യമായ നിയമസഹായങ്ങൾ ലഭ്യമാക്കാൻ സഹായിക്കുകയും ചെയ്തിരുന്നു.
സൗദി ഭരണാധികാരിക്ക് ഉൾപ്പെടെ എംബസി വഴി ദയാഹരജി നൽകാനുള്ള ഒരുക്കത്തിലാണ് നിസാമിെൻറ കുടുംബമെന്ന് ൈസഫുദ്ദീൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, കുടുംബത്തിെൻറ മാപ്പ് നൽകൽ മാത്രമായിക്കും ആത്യന്തിക പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.