ദമ്മാം: ഭക്ഷ്യ-ഭക്ഷ്യേതര ബിസിനസ് രംഗത്ത് കാൽനൂറ്റാണ്ട് കാലത്തെ പ്രവർത്തനപാരമ്പര്യമുള്ള പ്രമുഖ സംരംഭകരുടെ ദമ്മാം ടൊയോട്ട അൽ മുഹമ്മദിയ്യയിലെ ഷോറൂമായ 'ശർഖുൽ മദീന' നാലാം വാർഷികം ആഘോഷിച്ചു. സ്ഥാപനത്തിൽ നടന്ന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ ജീവനക്കാരും മാനേജ്മെൻറ് പ്രതിനിധികളും അടക്കം നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. ടൊയോട്ട മുഹമ്മദിയ്യയിലെ കിങ് അബ്ദുൽ അസീസ് സ്ട്രീറ്റിൽ നാലു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച സ്ഥാപനത്തിന് ഗുണഭോക്താക്കളിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു.
ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ ആകർഷണീയമായ നിരക്കിൽ ഗുണഭോക്താക്കളെ സംതൃപ്തരാക്കുക എന്ന തങ്ങളുടെ പാരമ്പര്യ നിലപാടുകൾക്ക് ലഭിച്ച അംഗീകാരമാണ് കുറഞ്ഞ കാലം കൊണ്ടുതന്നെ ശർഖുൽ മദീനക്ക് പൊതുസമൂഹത്തിൽ സ്ഥിരപ്രതിഷ്ഠ ലഭിക്കാൻ കാരണമായതെന്നും അവർ അവകാശപ്പെട്ടു. റീട്ടെയിൽ വിൽപനയും ഹോൾസെയിൽ വിലനിലവാരത്തിൽതന്നെ ലഭ്യമാക്കാനാവുന്നതും എല്ലാം ഒരേ കുടക്കീഴിൽ ഒരുക്കിയതും ശർഖുൽ മദീനയുടെ പ്രത്യേകതയാണെന്നും വാർത്തക്കുറിപ്പിൽ പറഞ്ഞു. സൗദിയുടെ മറ്റു ഭാഗങ്ങളിലേക്കുകൂടി സംരംഭങ്ങൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്നും മാനേജ്മെന്റ് അറിയിച്ചു. റിയാദിൽ പുതിയ സംരംഭം ഉടനെ തുറന്നു പ്രവർത്തിക്കുമെന്നും ഒരുക്കം പുരോഗമിക്കുകയാണെന്നും മാനേജ്മെൻറ് പ്രതിനിധികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.