ജിദ്ദ: യമനിൽ നിന്ന് ഹൂതി വിമതരുടെ ഷെല്ലാക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഒരു യമനി വനിതക്കും സ്വദേശികളായ രണ്ടു കുട്ടികൾക്കുമാണ് വെള്ളിയാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ പരിക്കേറ്റത്. ജീസാനിലെ അൽഅർദ ഗവർണറേറ്റിലാണ് ഷെല്ലുകൾ വീണത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിവിൽ ഡിഫൻസ് വക്താവ് കേണൽ യഹ്യ അബ്ദുല്ല അൽ ഖഹ്താനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.