റിയാദ്: ശിഫ മലയാളി സമാജം കോവിഡ് കാലത്ത് മരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകി. റിയാദ് ശിഫയിലെ റഹ്മാനിയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സാബു പത്തടി അധ്യക്ഷത വഹിച്ചു. കഴിഞ്ഞ 15 വർഷം കൊണ്ട് മൂന്നരക്കോടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ സമാജത്തിന് കഴിഞ്ഞതായി വാർത്തക്കുറിപ്പിൽ അറിയിച്ചു. ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ചടങ്ങിൽ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സ്വദേശി ഡെന്നിസ് ബാബുവിന്റെ കുടുംബ സഹായമായ ലക്ഷം രൂപ പ്രസിഡന്റ് സാബു പത്തടിയിൽ നിന്നും ശിഹാബ് കൊട്ടുകാടും സിദ്ദീഖ് തുവ്വൂരും ചേർന്ന് ഏറ്റുവാങ്ങി. സുരേഷ് രാജന്റെ കുടുംബ സഹായമായ ലക്ഷം രൂപ രക്ഷാധികാരികളായ അലി ഷൊർണൂർ, അശോകൻ ചാത്തന്നൂർ എന്നിവർ ചേർന്ന് ഫിറോസ് പോത്തൻകോട്, ഹനീഫ കൂട്ടായി എന്നിവർക്ക് കൈമാറി. പെൻഷൻ പദ്ധതി സഹായം മുഹമ്മദ് ഷാഫിക്കുവേണ്ടി വിജയൻ ഓച്ചിറ സെക്രട്ടറി മധു വർക്കലയിൽ നിന്ന് ഏറ്റുവാങ്ങി. 'കേരളോത്സവം 2022' വിഡിയോ സി.ഡി ഹാരിസ് ചോല, എലിഷ ഷൈജുവിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ശിഹാബ് കൊട്ടുകാട്, സിദ്ദീഖ് തുവ്വൂർ, നൗഷാദ് ആലുവ, നിസാർ, റാഫി പാങ്ങോട്, ഡൊമിനിക്, ഷൈജു പച്ച, ജബ്ബാർ പൂവാർ, ഷമീർ, ബൈജു നിലമ്പൂർ, ഷംസുദ്ദീൻ, മജീദ്, ഷമീർ ബാബു എന്നിവർ സംസാരിച്ചു. പ്രകാശ് വടകര, രതീഷ് നാരായണൻ, മുരളി അരീക്കോട്, മോഹനൻ കരുവാറ്റ, ബിജു മടത്തറ, ബാബു കണ്ണോത്, അജയൻ, റഹിം പറക്കോട്, ഷജീർ, സി.എസ്. ബിജു, മണി ആറ്റിങ്ങൽ, ഉമർ പട്ടാമ്പി, അനിൽ കണ്ണൂർ, രജീഷ് എന്നിവർ നേതൃത്വം നൽകി. ജീവകാരുണ്യ കൺവീനർ മുജീബ് കായംകുളം ആമുഖ പ്രസംഗം നടത്തി.സെക്രട്ടറി മധു വർക്കല സ്വാഗതവും ട്രഷറർ വർഗീസ് ആളൂർകാരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.