റിയാദ്: ഇന്ത്യൻ എംബസി സംഘടിപ്പിച്ച ‘പ്രവാസി പരിചയ്’ വാരാഘോഷത്തിൽ ചുണ്ടൻ വള്ളവുമായെത്തി ശ്രദ്ധേയരായി റിയാദിലെ ഷിഫ മലയാളി സമാജം. കേരളോത്സവത്തിന് വഞ്ചിപ്പാട്ടിന്റെ ചാരുത പകർന്ന് സമാജം പ്രവർത്തകർ സ്വന്തമായി നിർമിച്ച ചുണ്ടൻ വള്ളവുമായി അണിചേർന്നാണ് പൊലിമ കൂട്ടിയത്. അഞ്ചു സംസ്ഥാനങ്ങളുടെ തനത് കലാരൂപങ്ങളാണ് എംബസി ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്.
കേരളത്തെ പ്രതിനിധാനംചെയ്തും വിവിധ തനത് പരമ്പരാഗത കലാപരിപാടികൾ അരങ്ങേറി. ചുണ്ടൻ വള്ളത്തിൽ സാബു പത്തടി അമരക്കാരനായി സംഘടിപ്പിച്ച വള്ളം കളി കാണികൾക്ക് ആവേശമായി. തുഴക്കാരായി മോഹനൻ കരുവാറ്റ, ഫിറോസ് പോത്തൻകോട്, രതീഷ് നാരായണൻ, മുജീബ് കായംകുളം, സന്തോഷ് തിരുവല്ല, ബാബു കണ്ണോത്, കബീർ പട്ടാമ്പി എന്നിവർ തുഴയെറിയാൻ അണിയത്തിരുന്നു. 2016ൽ നിർമിച്ച ചുണ്ടൻവള്ളം കേടുപാടുകൾ തീർത്തു മനോഹരമാക്കിയാണ് പ്രദർശനത്തിന് സമാജം പ്രവർത്തകർ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.