ശി​ഫ മ​ല​യാ​ളി സ​മാ​ജം 16ാമ​ത്​ വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ​നി​ന്ന്

ശി​ഫ മ​ല​യാ​ളി​സ​മാ​ജം 16ാമ​ത്​ വാ​ർ​ഷി​ക​വും ഓ​ണ​സ​ദ്യ​യും സം​ഘ​ടി​പ്പി​ച്ചു

റി​യാ​ദ്: തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ശി​ഫ സ​നാ​ഇ​യ്യ​യി​ൽ ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശി​ഫ മ​ല​യാ​ളി സ​മാ​ജം 16ാമ​ത്​ വാ​ർ​ഷി​ക​വും ഓ​ണ​സ​ദ്യ​യും സം​ഘ​ടി​പ്പി​ച്ചു. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു​കൊ​ണ്ട് ശി​ഫ അ​ൽ റി​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ആ​യി​ര​ത്തി​ൽ​പ​രം മ​ല​യാ​ളി​ക​ൾ​ക്കാ​ണ്​ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ഒ​രു​ക്കി​യ​ത്. സ​മാ​ജം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ര​തീ​ഷ് നാ​രാ​യ​ണ, ക​ൺ​വീ​ന​ർ അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50ഓ​ളം പേ​രാ​ണ് സ​ദ്യ ഒ​രു​ക്കി​യ​ത്.

സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ സാ​ബു പ​ത്ത​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ഷ്പ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി മ​ധു വ​ർ​ക്ക​ല സ്വാ​ഗ​തം പ​റ​ഞ്ഞു. ജോ​യ​ന്റ്​ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു വ​ട​ക​ര പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ വ​ർ​ഗീ​സ് വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു.

ര​ക്ഷാ​ധി​കാ​രി​ക​ളാ​യ അ​ലി ഷൊ​ർ​ണൂ​ർ, മോ​ഹ​ന​ൻ ക​രു​വാ​റ്റ, ഷാ​ജു വാ​ല​പ്പ​ൻ, മു​ര​ളി അ​രീ​ക്കോ​ട്, ഉ​മ​ർ അ​മാ​ന​ത്ത്, ദി​ലീ​പ് പൊ​ൻ​കു​ന്നം, സി.​എ​സ്. ബി​ജു, സ​ന്തോ​ഷ് തി​രു​വ​ല്ല, ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്, ബി​ജു അ​ടൂ​ർ, ബാ​ബു ക​ണ്ണോ​ത്ത്, ര​ജീ​ഷ് ആ​റ​ളം, ഹ​നീ​ഫ കൂ​ട്ടാ​യി, മു​ജീ​ബ് കാ​യം​കു​ളം, റ​ഹീം പ​റ​ക്കോ​ട്, സ​ലീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ, സ​ജീ​ർ, ഉ​മ​ർ പ​ട്ടാ​മ്പി, വി​ജ​യ​ൻ ഓ​ച്ചി​റ, ബി​നീ​ഷ്, ഹ​നീ​ഫ മ​ല​പ്പു​റം, ബി​ജു മ​ട​ത്ത​റ, അ​നി​ൽ ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Shifa Malayalisamajam organized 16th Anniversary and Onam Sadhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.