റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ ഒമ്പതാം വാർഷികം ആഘോഷിച്ചു. റിയാദ് ഷിഫയിലെ അൽ റീമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ആൻഡ്രിയ ജോൺസന്റെ നിയന്ത്രണത്തിൽ റിയാദ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനവിരുന്നും ബിന്ദു സാബുവിന്റെ നേതൃത്വത്തിൽ നവ്യാസ് എൻറർടൈൻമെൻറിന്റെ നൃത്തനൃത്യങ്ങളും അരങ്ങേറി.
മുജീബ് കായംകുളം, വിജയൻ നെയ്യാറ്റിൻകര, ഗഫൂർ കൊയിലാണ്ടി, നാസർ ലൈസ്, ഷിബു ഉസ്മാൻ, സാബു പത്തടി, അലി ആലുവ, സിനാൻ ബാബു, മനാഫ് കാലിക്കറ്റ്, ഷിബു പത്തനാപുരം, തുളസി കൊട്ടാരക്കര തുടങ്ങിയവർ സംസാരിച്ചു. അജിത് കുമാർ കടയ്ക്കൽ ആമുഖപ്രസംഗം നടത്തി.
സാംസ്കാരിക സമ്മേളനത്തിൽ അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി റിയാദ് അൽ ആലിയ ഇൻറർനാഷനൽ സ്കൂൾ ഹെഡ്മാസ്റ്റർ ഷാനു സി. തോമസ് മുഖ്യപ്രഭാഷണം നടത്തി.
അബ്ദുൽ കരീം കൊടപ്പുറം, ഇബ്രാഹിം പട്ടാമ്പി, അജ്മൽ പട്ടാമ്പി, സാദിഖ് കുളപ്പാടം, ശിഹാബ് കരുനാഗപ്പള്ളി, നാസർ കൊട്ടുകാട്, അഷ്റഫ് കൊണ്ടോട്ടി, സുലൈമാൻ മണ്ണാർക്കാട്, ജോർജ് ദാനിയേൽ കോന്നി, ടിറ്റു ബ്രൈറ്റ്, അമൽ, അജിത് കുമാർ, അഖിൽ കായംകുളം, സുൽഫി കൊടപ്പുറം, സലീം കോട്ടപ്പുറം, സജീഷ് പുളിക്കൽ, നാസർ മഞ്ചേരി, സിദ്ദീഖ് മഞ്ചേരി, അൻസാരി ആലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി. റിയാദ് ടാക്കീസ് ടീം അവതരിപ്പിച്ച ശിങ്കാരിമേളം ഉത്സവപ്രതീതിയുളവാക്കി.
ബ്രൈറ്റ് ജോസ് ഇരിഞ്ഞാലക്കുട നന്ദി പറഞ്ഞു. മുത്തലിബ് കാലിക്കറ്റ് (സൗണ്ട് സിസ്റ്റം), ഹാരിസ് ചോല (സ്ക്രീൻ), സ്വാലിഹ് അഹ്മദ് (കാമറ) തുടങ്ങിയവർ സാങ്കേതിക സഹായം നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.