റിയാദ്: ഷിഫ വെൽഫെയർ അസോസിയേഷൻ 'പ്രവാസിയും ജീവകാരുണ്യവും' എന്ന വിഷയത്തിൽ റിയാദിൽ സെമിനാർ സംഘടിപ്പിച്ചു. ഷിഫ ലിമോൺ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു. അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. ഗഫൂർ കൊയിലാണ്ടി, സലീം അർത്തിയിൽ, നാസർ കൊട്ടുകാട്, സിനാൻ ബാബു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഇബ്രാഹിം പട്ടാമ്പി സ്വാഗതവും സജീഷ് സിയാംകണ്ടം നന്ദിയും പറഞ്ഞു. അബ്ദുൽ കരീം കൊടപ്പുറം, മൊയ്തു കാസർഗോഡ്. ജോർജ് ദാനിയേൽ, സാദിഖ് കുളപ്പാടം, നാസർ മഞ്ചേരി, റിയാസ് ആലപ്പുഴ, അഷ്റഫ് കൊണ്ടോട്ടി, സലീം കോട്ടപ്പുറം, ഷിബു വെമ്പായം, ഹരി കല്ലറ, അസീസ് വാണിയമ്പലം തുടങ്ങിയവർ നേതൃത്വം നൽകി. മേയ് മാസം അവസാന വാരത്തോടെ ശിഫയിലെ അൽ അവാഫി ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.