ദമ്മാം: സമകാലീന സംഭവങ്ങളിൽ പാണക്കാട് ശിഹാബ് തങ്ങളെയാണ് മാതൃകയാക്കേണ്ടതെന്ന് കെ.എം.സി.സി ദമ്മാം സെൻട്രൽ കമ്മിറ്റി ‘ഓർമകളിൽ മായാതെ’ എന്ന ശീർഷകത്തിൽ അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു.
തെൻറ ജീവിതവും നിലപാടുകളും കൊണ്ട് സമൂഹത്തിന് ഒരുപാട് വസന്തങ്ങൾ സമ്മാനിച്ച മഹൽ വ്യക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ആസുരകാലത്ത് ശിഹാബ് തങ്ങൾ മുന്നോട്ടുവെച്ച നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ടെന്നും അത് മാതൃകയാക്കലാണ് അദ്ദേഹത്തിന്റെ ഓർമകളെ ദീപ്തമാക്കാൻ പര്യാപ്തമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദമ്മാം കെ.എം.സി.സി ഓഫീസിൽ നടന്ന സംഗമത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഹമീദ് വടകര അധ്യക്ഷത വഹിച്ചു. കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. റഊഫ് ചാവക്കാട് ശിഹാബ് തങ്ങളെക്കുറിച്ചുള്ള ഗാനം ആലപിച്ചു.
ഫൈസൽ ഇരിക്കൂർ സംസാരിച്ചു. ജൗഹർ കുനിയിൽ, നാസർ ചാലിയം, ഷറഫു വയനാട്, ശരീഫ് പാറപ്പുറത്ത്, അറഫാത് ഷംനാട് തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലാം മുയ്യം, അഫ്സൽ വടക്കേക്കാട്, ഷിബിലി ആലിക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുറഹ്മാൻ പൊന്മുണ്ടം ഖിറാഅത്ത് നിർവഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും മഹമൂദ് പൂക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.