ദമ്മാം: കോവിഡ്-19 രോഗവ്യാപനത്തെ നിയന്ത്രിക്കുന്നതിെൻറ ഭാഗമായി ഷോപ്പിങ് സമയത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ച് സമൂഹത്തെ നിരന്തരമായി ബോധവത്കരിക്കുകയാണ് സൗദി ആരോഗ്യ മന്ത്രാലയം. ഷോപ്പിങ് മാളുകളിൽ കനത്ത സുരക്ഷനിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സാധനങ്ങൾ വാങ്ങുന്നതിനുമുമ്പും ശേഷവും കൈകൾ അണുവിമുക്തമാക്കാനും ൈകയുറകളും മാസ്ക്കുകളും ധരിക്കാനും പ്രത്യേക സംവിധാനങ്ങൊളൊരുക്കിയിട്ടുണ്ട്. കൂടാതെ ഓരോരുത്തരും ഉപയോഗിച്ചശേഷം ട്രോളികൾ അണുവിമുക്തമാക്കുന്നുണ്ട്.
കൂടുതൽ ആളുകൾ ഒരുമിച്ചുകൂടാതിരിക്കാനും ബില്ലടക്കാനും മറ്റും അകലം പാലിക്കാനും പണവിനിമയങ്ങൾക്ക് ബാങ്ക് കാർഡുകൾ ഉപയോഗിക്കാനും ഉപയോഗിച്ചശേഷം അണുവിമുക്തമാക്കാനും സജ്ജീകരണങ്ങൾ ഉണ്ട്. കൈകൾകൊണ്ട് നേരിട്ട് പഴങ്ങളും പച്ചക്കറികളും തൊടരുതെന്നും വാങ്ങാത്തതും ആവശ്യമില്ലാത്തതുമായ സാധനങ്ങളിൽ കൈവെക്കരുതെന്നും നിർദേശങ്ങൾ നൽകി. ഇത്തരം സൗകര്യങ്ങൾ പാലിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളെ ഉപദേശിക്കുകയാണ് ആരോഗ്യമന്ത്രാലയം.
ഈ മഹാമാരിയിൽനിന്ന് മനുഷ്യസമൂഹത്തെ രക്ഷിക്കേണ്ടത് ഓരോത്തരുടേയും മനുഷ്യത്വപരമായ കടമയാണെന്നും ആരോഗ്യമന്ത്രാലയം ഓർമിപ്പിച്ചു. കൂടാതെ, അത്യാവശ്യസാധനങ്ങൾ വാങ്ങാൻ മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.