al-monitor

സൗദിയിൽ കൂടുതൽ കടകൾക്ക്​ 12 മണിക്കൂർ പ്രവർത്തനാനുമതി

ജിദ്ദ: സൗദി അറേബ്യയിൽ കൂടുതൽ കടകൾക്ക് കൂടി റമദാനിൽ പ്രവർത്തിക്കാൻ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അനുമതി ന ൽകി. കഫ്തീരിയകൾ, കോഫി ഷോപ്പുകൾ, ശീതളപാനീയ സ്​റ്റാളുകൾ, ചോക്ലേറ്റ്, ഐസ്ക്രീം കടകൾ, റീട്ടെയിൽ മധുരപലഹാര ഷോപ്പുകൾ, ബേക്കറി ഉൽ‌പ്പന്നങ്ങൾക്കും മധുര പലഹാരങ്ങൾക്കുമുള്ള നിർമാണ വസ്തുക്കൾ വിൽക്കുന്ന റീട്ടെയിൽ ഷോപ്പുകൾ, വളർത്ത് ​ മൃഗങ്ങളുടെ ചില്ലറ വിൽപ്പനശാലകൾ, അവക്കുള്ള ഭക്ഷണം, അലങ്കാര മത്സ്യം എന്നിവ വിൽക്കുന്ന കടകൾ തുടങ്ങിയവക്കാണ് പ് രവർത്തനാനുമതി.

ഇത്തരം കടകൾ വൈകീട്ട് മൂന്ന്​ മുതൽ പുലർച്ചെ മൂന്ന് വരെ പ്രവർത്തിക്കാം. റമദാനിൽ 12 മണിക്കൂർ പ്രവർത്തിക്കാൻ അനുവദിച്ച 20ഓളം വാണിജ്യ സ്ഥാപങ്ങളുടെ പട്ടികയിലാണ് ഇവയുള്ളത്. എന്നാൽ, ഈ ഷോപ്പുകളെല്ലാം ഓൺ‌ലൈനായി ഓർഡറുകൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് ഹോം ഡെലിവെറി സംവിധാനത്തിൽ വിതരണം ചെയ്യുകയും വേണം.

മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തി​​െൻറ അപ്‌ഡേറ്റ് ചെയ്ത പട്ടികയിൽ കൃഷി, ഭക്ഷണം, വാസസ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും പ്രവർത്തനം, പരിപാലനം, ഗതാഗതം, ലോജിസ്​റ്റിക് സേവനങ്ങൾ എന്നിവയാണ് ഉൾപ്പെട്ടിരിക്കുന്നത്. റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, നടപ്പാതകൾ എന്നിവയുടെ നിർമാണം, പരിപാലനം, അറ്റകുറ്റപ്പണികൾ, റോഡ് വൃത്തിയാക്കൽ, പാർക്കുകളുടെയും അമ്യൂസ്മ​​െൻറ് പാർക്കുകളുടെയും പരിപാലനം, എക്സ്പ്രസ് ഹൈവേകളിലെ വിനോദ പാർക്കുകളുടെ പരിപാലനം മുതലായവയും പട്ടികയിൽ ഉൾപ്പെടുന്നു.

ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, കൺവെയർ ബെൽറ്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ എന്നിവ ഘടിപ്പിക്കലും അറ്റകുറ്റപ്പണി നടത്തലും, കെട്ടിട പരിപാലന സേവനങ്ങൾ, പാർപ്പിട കെട്ടിടങ്ങളുടെ നവീകരണം എന്നിവയും അനുവദനീയമായതിൽ പെടും. പ്രാണികളെയും എലികളെയും ഉന്മൂലനം ചെയ്യാനുള്ള പ്രവൃത്തികൾ, പുകച്ച് രോഗാണുക്കളെ നശിപ്പിക്കൽ, മാലിന്യം ശേഖരിക്കലും നീക്കം ചെയ്യലും തുടങ്ങിയ പ്രവൃത്തികളും പട്ടികയിൽ ഉണ്ട്.

Tags:    
News Summary - shops have more relaxations in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.