ജിദ്ദ: സൗദി ശൂറാ കൗൺസിൽ സ്പീക്കർ ഡോ. അബ്ദുല്ല ബിൻ മുഹമ്മദ് ബിൻ ഇബ്രാഹിം ആലു ശൈഖും ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഇജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ കൗൺസിൽ ആസ്ഥാനത്താണ് കൂടിക്കണ്ടത്. കൗൺസിൽ ആസ്ഥാനെത്തിയ അംബാസഡറെ ശൂറാ കൗൺസിൽ സ്പീക്കർ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധത്തെയും ബന്ധങ്ങളിലെ വികസനത്തെയും സ്പീക്കർ പ്രശംസിച്ചു.
പശ്ചിമേഷ്യൻ മേഖലയിലെ ഇന്ത്യയുടെ ഏറ്റവും വലിയ പങ്കാളിയാണ് സൗദിയെന്ന് ഇന്ത്യൻ അംബാസഡർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിെൻറയും പല മേഖലകളിലെ പങ്കാളിത്തം ശക്തമാക്കുന്നതിന്‍റെയും പ്രാധാന്യത്തിലേക്ക് ശ്രദ്ധക്ഷണിച്ചു. വിശിഷ്‌ടമായ സൗദി ഇന്ത്യ ബന്ധങ്ങളെയും ഇരു രാജ്യങ്ങളെയും എല്ലാ തലങ്ങളിലും ഒരുമിച്ച് കൊണ്ടുവരുന്ന സംയുക്ത സഹകരണത്തെയും അംബാസഡർ പ്രശംസിച്ചു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ അവലോകനം ചെയ്തതോടൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.