എ​സ്.​ഐ.​സി റാ​ബി​ഖ് മീ​ലാ​ദ് സ​മ്മേ​ള​നം

എസ്.ഐ.സി റാബിഖ് മീലാദ് സമ്മേളനം

ജിദ്ദ: സമസ്ത കേരള ജംഇയ്യതുൽ ഉലമയും കീഴ്ഘടകങ്ങളും 'നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി' എന്ന ശീർഷകത്തിൽ നടത്തിവന്നിരുന്ന കാമ്പയിനിൽ എസ്.ഐ.സി റാബിഖ് സെൻട്രൽ കമ്മിറ്റിയും പങ്കാളികളായി. സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ 'ഈദേ റബീഅ്' എന്ന ശീർഷകത്തിൽ സെപ്റ്റംബർ 26 മുതൽ നവംബർ നാലു വരെ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഇതോടനുബന്ധിച്ച് മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും പ്രവാചക പ്രകീർത്തന സദസ്സും പൊതുസമ്മേളനവും നടത്തി. കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലീം പുല്ലാളൂർ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. മുനീർ ഫൈസി മക്ക, അബ്ദുൽ ഖാദർ പാങ്ങ്, മുനീർ ഫൈസി റിയാദ് എന്നിവർ ആശംസകൾ നേർന്നു.

ഷക്കീർ നടുത്തൊടി, ഹംസ കപൂർ, ഹംസ മുക്കം, അഷ്കർ ഫൈസി, അബ്ദുല്ല മുസ്‌ലിയാർ കിലയ്യ, അബ്ദുറഹിമാൻ മുസ്‌ലിയാർ, യൂസുഫ് ദാരിമി, മുനീർ മുസ്‌ലിയാർ, അബ്ദുറഹിമാൻ ഹാജി, നാസർ, ഫഹദ്, നിസാമുദ്ദീൻ, ബാവ, ഗഫൂർ ചേലേമ്പ്ര, അബ്ദുൽ അസീസ് ഖുലൈസ്, ആരിഫ് ഖുലൈസ്, റാബിഖ് വിഖായ ടീം എന്നിവരും സംബന്ധിച്ചു. ഹംസ ഫൈസി കാളികാവ് സ്വാഗതവും വീരാൻകുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Tags:    
News Summary - SIC Rabiq Milad Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.