റിയാദ്: കോവിഡ്കാലത്തെ സേവനങ്ങളെ മുൻനിർത്തി ജീവകാരുണ്യപ്രവർത്തകരായ സിദ്ദീഖ് തുവ്വൂരിനെയും മജീദ് പരപ്പനങ്ങാടിയെയും ആദരിച്ചു. ന്യൂസ്16 കേരള നവമാധ്യമ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്. റിയാദ് സുലൈമാനിയ ന്യൂ മലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിദ്ദീഖ് കല്ലുപറമ്പൻ അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഉണർവ് കുടുംബ കൂട്ടായ്മയുടെ നാസർ വണ്ടൂർ, ഫോർക ചെയർമാൻ സത്താർ കായംകുളം, സുലൈമാൻ വിഴിഞ്ഞം (ഗൾഫ് മാധ്യമം), മാപ്പിളപ്പാട്ട് ഗായകൻ സത്താർ മാവൂർ, അഫ്സൽ മുല്ലപ്പള്ളി (പ്രവാസി കൂട്ടായ്മ രക്ഷാധികാരി), അകിനാസ് (നന്മ കരുനാഗപ്പള്ളി), ഷാജി മഠത്തിൽ (യവനിക കലാവേദി), ഷരീഫ് കൂട്ടായി (മലയാളിക്കൂട്ടം സഡാഫ്കോ), റഊഫ്, അയ്യൂബ് കരുപ്പടന്ന, റിയാസ് ബാബു (ഉണർവ്) എന്നിവർ സംസാരിച്ചു. സിദ്ദീഖ് തുവ്വൂരിനുള്ള പ്രശംസഫലകം സുലൈമാൻ വിഴിഞ്ഞം സമ്മാനിച്ചു. മജീദ് പരപ്പനങ്ങാടിക്ക് ഫോർക ചെയർമാൻ സത്താർ കായംകുളം പ്രശംസഫലകം നൽകി. കെ.പി. മജീദ് ചെമ്മാട് സ്വാഗതവും റഷീദ് ഒതുക്കുങ്ങൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.