ദമ്മാം: കണ്ണിൽ കാണുന്നതൊക്കെ ഒരു ദർപ്പണബിംബം പോലെ വരക്കാൻ കഴിയുക, ജന്മസിദ്ധമായ ആ കഴിവ് അപൂർവം ആളുകൾക്കേ കിട്ടൂ. അത് ജീവിക്കാനുള്ള ഉപാധികൂടിയാവുകയും ചെയ്താലോ? അങ്ങനെയൊരു കലാകാരനാണ് കന്യാകുമാരി ജില്ലയിലെ തക്കല സ്വദേശി സിദ്ദീഖ്. ദമ്മാമിലെ ലയാൻ ഹൈപർമാർക്കറ്റിൽ ഗ്രാഫിക് ഡിസൈനറായ ഇൗ തമിഴ്നാട്ടുകാരന് ചിത്രരചന തെൻറ ജീവിതത്തിെൻറ ഭാഗം തന്നെയാണ്.
ഫോട്ടോഗ്രാഫറായിരുന്ന പിതാവിൽ നിന്നായിരിക്കണം കാണുന്നതെല്ലാം ഒപ്പിയെടുക്കാനുള്ള കഴിവ് കിട്ടിയിട്ടുണ്ടാവുക. ഓർമവെച്ച നാൾ മുതൽ വരച്ചു തുടങ്ങിയതാണ്. പഠിക്കുന്നകാലത്ത് പെങ്കടുത്ത മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനംതന്നെ നേടി. 14ാമത്തെ വയസ്സിൽ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ചിത്രരചനക്ക് ഒന്നാം സ്ഥാനം. തുടർന്നുള്ള വർഷങ്ങളിലും ആവർത്തിക്കപ്പെട്ടു.
അതോടെ ജീവിതത്തിലെ തെൻറ വഴി ചിത്രരചനയിലൂടെയാണെന്ന ബോധ്യം മനസ്സിലുറപ്പിച്ചു. പഠനം കോളജിലേക്കു കടന്നതോടെ സിദ്ദീഖിെൻറ ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറി. അതോടെ പരസ്യക്കമ്പനികളിൽ പാർട്ട്ൈടം ആയി ജോലി നോക്കി. അന്നൊക്കെ വരച്ചുതീർത്തത് ആയിരക്കണക്കിന് ചിത്രങ്ങൾ. ജോലിയുടെ ഭാഗമായുള്ള യാന്ത്രികവരകളായിരുന്നു അതൊക്കെ. എങ്കിലും കാണുന്നവരൊക്കെ നന്നായി എന്ന് അഭിനന്ദിക്കുേമ്പാൾ വലിയ സന്തോഷം തോന്നിയിരുന്നതായി സിദ്ദീഖ് പറയുന്നു. പേക്ഷ, ഇതിനിടയിലും സിദ്ദീഖ് തെൻറ ആത്മസംതൃപ്തിക്കായി ചിത്രങ്ങൾ വരച്ചിരുന്നു. രവിവർമ ചിത്രങ്ങളോട് വല്ലാത്തൊരു ആരാധനയായിരുന്നു.
അതുകൊണ്ടുതന്നെ അതിെൻറ പകർപ്പുകൾ പലതും വരച്ചു. പിന്നീട് മോഡേൺ ചിത്രരചനാസേങ്കതങ്ങളെക്കുറിച്ച് പഠിക്കുകയും അതിൽ ചില ശ്രമങ്ങൾ നടത്തി വിജയിക്കുകയും ചെയ്തു. ഓരോ നിമിഷവും ചിത്രങ്ങളെക്കുറിച്ച് പഠിക്കാനാണ് താൻ ശ്രമിച്ചതെന്ന് സിദ്ദീഖ് സാക്ഷ്യപ്പെടുത്തുന്നു. കാലം കമ്പ്യൂട്ടറിെൻറ യുഗത്തിലേക്ക് മാറിയതോടെ ഗ്രാഫിക് ഡിെെസനിങ് പഠിക്കുകയും അതിൽ തേൻറതായ പരീക്ഷണങ്ങളും കഴിവുകളും പ്രകടിപ്പിക്കുകയും ചെയ്തു. ചിത്രരചനയുടെ മിക്ക രീതികളും സിദ്ദീഖിന് വഴങ്ങും. പെൻസിൽ ഡ്രോയിങ് മുതൽ ആക്രിലിക് പെയിൻറിങ് വെര അതിൽപെടും. നിലവിൽ കേരളത്തിൽ താമസിക്കുന്ന സിദ്ദീഖ് കേരള ചിത്രകലാ പരിഷത്തിലെ സജീവ സാന്നിധ്യമാണ്.
നാട്ടിലുള്ളപ്പോൾ പലതവണ സൂര്യോത്സവത്തിെൻറ ഭാഗമായി. നിരവധി തവണ അതിെൻറ രംഗപടങ്ങൾ വരച്ചു. അതോടൊപ്പംതന്നെ പിതാവിെൻറ ഫോട്ടോഗ്രഫിയിലും സിദ്ദീഖ് ഇടം കണ്ടെത്തി. നിരവധി അപൂർവ ഫോട്ടോകൾ സ്വന്തമാക്കി.
സിദ്ദീഖിെൻറ ചിത്രങ്ങൾ കണ്ട് ജീവിതത്തിൽ ഒപ്പംകൂടിയ ഭാര്യ സലീന ബീവിയും മക്കളായ ജൗഹറ ഖദീജയും ജസീറ ഫാത്തിമയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.