മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ സിഫ് അനുശോചിച്ചു

ജിദ്ദ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ നിര്യാണത്തിൽ സിഫ് അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സോഷ്യലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിച്ച, മതേതര മൂല്യങ്ങൾക്ക് വില കൽപിച്ച സമുന്നതനായ നേതാവിനെയാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടതെന്ന് സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര അനുശോചനത്തിൽ അറിയിച്ചു.

ഇന്നത്തെ ഇന്ത്യയിൽ മുലായം സിങ്‌ യാദവിനെപ്പോലെ മതേതര മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്ന നേതാക്കൾ രാജ്യത്തിന്റെ അഖണ്ഡതക്ക് പ്രത്യാശയാണ്.അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാടും അറിയിച്ചു.

Tags:    
News Summary - SIF condoled the demise of Mulayam Singh Yadav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.