റിയാദ്: സിറിയന്‍ അഭയാര്‍ഥികള്‍ക്കും വംശഹത്യക്കിരയാകുന്ന റോഹിങ്ക്യന്‍ വംശജര്‍ക്കും സൗദി അറേബ്യ ഒന്നേകാല്‍ കോടി റിയാലിെൻറ ധനസഹായം പ്രഖ്യാപിച്ചു. റിയാദ് ഇൻറർ കോണ്ടിനൻറൽ ഹോട്ടലിൽ നടന്ന കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിലാണ് ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷനുമായാണ് കരാര്‍. കിങ് സല്‍മാന്‍ അന്താരാഷ്ട്ര ജീവകാരുണ്യ ഫോറത്തിന് കീഴിലായിരുന്നു സമ്മേളനം. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനകളും സന്നദ്ധ സേവന സംഘങ്ങളും ഫോറത്തിലെത്തി.
വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഗ്രീസിലേക്ക് പലായനം ചെയ്തെത്തിയ സിറിയന്‍ അഭയാര്‍ഥികളെ സഹായിക്കാനാൻ 42 ലക്ഷം സൗദി റിയാൽ അനുവദിച്ചു. രണ്ടാമത്തേത് ബംഗ്ലാദേശില്‍ അഭയം തേടിയ റോഹിങ്ക്യകളെ സഹായിക്കാനാണ്. 87 ലക്ഷം ഡോളറാണ് ഈയിനത്തില്‍ അനുവദിച്ചത്. നേരത്തെ അഞ്ചരക്കോടി റിയാല്‍ റോഹിങ്ക്യകള്‍ക്ക് അനുവദിച്ചതിന് പുറമേയാണിത്.
കിങ് സല്‍മാന്‍ ജീവകാരുണ്യ കേന്ദ്രം സിറിയന്‍ അഭയാര്‍ഥികള്‍ക്കായി 50 കോടി റിയാലിലേറെ ചെലവഴിച്ചിട്ടുണ്ട്. ജീവകാരുണ്യ മേഖലയില്‍ അനുഭവിക്കുന്ന പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനാണ് രണ്ട് ദിവസത്തെ ഫോറം റിയാദില്‍ നടത്തിയത്. ലോകത്തെ വിവിധ സംഘടനകളില്‍ നിന്നായി ആയിരത്തിലേറെ അംഗങ്ങള്‍ പരിപാടിക്കെത്തി.
സൗദി പ്രതിഷേധിച്ചു
റിയാദ്: സിറിയയിലെ സിവിലിയന്‍ കൂട്ടക്കൊലയെ സൗദി അറേബ്യ രൂക്ഷമായി വിമര്‍ശിച്ചു. തലസ്ഥാനത്ത് നടന്ന മന്ത്രിസഭ യോഗം സിറിയയിലെ നിലവിലെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാന്‍ സിറിയയില്‍ വെടി നിര്‍ത്തണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
റിയാദിലെ അല്‍ യമാമ കൊട്ടാരത്തിൽ സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സിറിയയിലെ മനുഷ്യാവകാശ ലംഘനത്തെ വിമര്‍ശിച്ചത്. കിഴക്കന്‍ ഗൂതയിലെ സിവിലിയന്‍ കൂട്ടക്കൊലയില്‍ യോഗം ആശങ്ക രേഖപ്പെടുത്തി.
മനുഷ്യാവകാശ ജീവകാരുണ്യ സംഘങ്ങള്‍ക്ക് മേഖലയില്‍ പ്രവേശനം അനുവദിക്കണം. ഇതിന് സിറിയന്‍ ഭരണകൂടം വെടിനിര്‍ത്തലിന് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സിറിയയില്‍ രാസായുധ പ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിെൻറ പശ്ചാത്തലത്തില്‍ കൂടിയാണ് സൗദി മന്ത്രിസഭയുടെ വിമര്‍ശം. പ്രശ്നത്തില്‍ രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. ഇതിന് ഐക്യരാഷ്ട്ര സഭയുടെ ജനീവ പ്രഖ്യാപനം അനുസരിച്ചുള്ള നീക്കങ്ങളുണ്ടാകണം. സാധാരണക്കാരുടെ കൂട്ടക്കൊല പ്രശ്നം വഷളാക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.
റാബിത്വ അപലപിച്ചു
ജിദ്ദ: സിറിയയിലെ കിഴക്കൻ ഗൂത്വയിലെ മനുഷ്യകുരുതിയെ മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) വീണ്ടും അപലപിച്ചു. പ്രദേശത്ത് നിരവധിയാളുകൾ മരിക്കുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹീനവും കിരാതവുമാണ് കിഴക്കൻ ഗൂത്വയിൽ തുടരുന്ന ആക്രമണമെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ നിയമങ്ങളും ധിക്കരിച്ചുള്ള അക്രമമാണ് സിറിയൻ ജനങ്ങൾക്കെതിരെ നടത്തികൊണ്ടിരിക്കുന്നത്.
നിരപരാധികളായ കുട്ടികളും സ്ത്രീകളുമുൾപ്പെടെയുള്ളവർ കൊല്ലപ്പെടുന്നു. ഇത്തരം ആക്രമങ്ങൾക്കെതിരെയാണ് റാബിത്വ നിലകൊള്ളുന്നതെന്നും ജനറൽ സെക്രട്ടറി പറഞ്ഞു. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം എത്രയും വേഗം ഇടപെടണമെന്നും കൂട്ടക്കുരുതിക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.