തബൂക്ക്: തബൂക്കിലെ ദുബാഅ് മേഖലയിൽ ആറ് പേരെ കടലിൽ കാണാതായി. ഇവർക്ക് വേണ്ടി അധികൃതർ ഉൗർജിത തെരച്ചിലിലാണ്. മേഖല കോസ്റ്റ് ഗാർഡിന് കീഴിലെ രക്ഷാപ്രവർത്തന വിഭാഗമാണ് തെരച്ചിൽ തുടരുന്നത്.
കടലിൽ ഉല്ലാസത്തിനു പോയവരാണിവർ. ഏഴ് പേരാണ് വെള്ളിയാഴ്ച ബോട്ടിൽ ഉല്ലാസത്തിന് പുറപ്പെട്ടതെന്ന് തബൂക് മേഖല ബോർഡർ ഗാർഡ് വക്താവ് കേണൽ ഫഹദ് അൽഅൻസി പറഞ്ഞു. ഇതിലൊരാളെ കണ്ടെത്താനായി. 25 മണിക്കൂർ സമയത്തിനുള്ള അനുമതി പത്രവുമായാണ് ‘യബൂഅ്’ ദ്വീപിലേക്ക് സംഘം ഉല്ലാസയാത്ര പോയത്. നിശ്ചിത സമയം കഴിഞ്ഞും ഇവർ തിരിച്ചുവന്നില്ല. ഉടനെ ഇവരെ കണ്ടെത്താൻ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. 50 വയസ്സുള്ള ഒരാളെയാണ് രക്ഷപ്പെടുത്തിയത്. ഇയാളെ ദുബാഅ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്നും വടക്കുപടിഞ്ഞാറ് ഭാഗത്തെ കിങ് ഫൈസൽ നേവൽ ബെയ്സുമായി സഹകരിച്ചാണ് തെരച്ചിലെന്നും ബോർഡർ ഗാർഡ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.