കോവിഡ്; സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ ഇന്ന് നേരിയ വർധനവ്

ജിദ്ദ: സൗദിയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. പുതുതായി 632 കോവിഡ് രോഗബാധിതരും 995 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,44,374 ഉം രോഗമുക്തരുടെ എണ്ണം 7,22,468 ഉം ആയി. രണ്ട്‍ മരണവും പുതുതായി റിപ്പോർട്ട് ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ മരണം 8,996 ആയി. നിലവിൽ 12,910 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 609 പേരുടെ നില ഗുരുതരമാണ്. ഇവരെ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 183, ജിദ്ദ 57, ദമ്മാം 49, മദീന 33, മക്ക 27, ഹുഫൂഫ് 25, അബഹ 23, ത്വാഇഫ് 20, അബഹ 19. സൗദി അറേബ്യയിൽ ഇതുവരെ 6,07,87,120 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,59,36,079 ആദ്യ ഡോസും 2,41,66,535 രണ്ടാം ഡോസും 1,06,84,506 ബൂസ്റ്റർ ഡോസുമാണ്.

Tags:    
News Summary - Slight increase in the number of new covid patients in Saudi today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.