ജിദ്ദ: ബുറൈദയിലെ പൊതു ടാക്സികളിൽ സ്മാർട്ട് പരസ്യ ബോർഡ് സ്ഥാപിക്കും. ഖസീം മുനിസിപ്പാലിറ്റിക്ക് കീഴിലെ ഇൻവെസ്റ്റ്മെന്റ് ജനറൽ അഡ്മിനിസ്ട്രേഷനാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടത്.
200 ടാക്സികളെ ലക്ഷ്യമിട്ടാണ് പരിഷ്കരണം. നഗരകാഴ്ച മനോഹരമാക്കുന്നതിനും ജനജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിത്. സ്മാർട്ട് സിറ്റി എന്ന ആശയം നടപ്പാക്കുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, പരസ്യ ബോർഡുകൾക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.