ദമ്മാം: സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിെൻറ പിതാവ് തിരുവനന്തപുരം വക്കം മാങ്കൂട്ടത്തിൽ ഷൗക്കത്ത് അലി നാട്ടിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 88 വയസ്സായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി വെഞ്ഞാറമ്മൂട് ഗോകുലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ അടിയന്തിരമായി ഒരു ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജീവകാരുണ്യ, സാമൂഹിക, രാഷ്ട്രീയ, മത രംഗത്തു വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന ഇദ്ദേഹം പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായിരുന്നു. വക്കം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, കർഷക സംഘം, കയർ സഹകരണ സംഘം സെക്രട്ടറി തുടങ്ങിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആബിദ ബീവി, മക്കൾ: നാസ് വക്കം, ബീന താഹ, മനോജ്, ജിജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ വക്കം ജുമാമസ്ജിദ് മഖ്ബറയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.