റിയാദ്: പ്രവാസി സാംസ്കാരിക പ്രവർത്തകനും 30 വർഷം റിയാദിൽ പ്രവാസിയുമായിരുന്ന കൊല്ലം ഓയൂർ റോഡുവിള സ്വദേശി കുന്നത്തുവിളയിൽ ജമീൽ മുസ്തഫ (55) നാട്ടിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് മൂന്ന് മാസമായി റിയാദ് കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുമ്പാണ് തുടർ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. തനിമ സാംസ്കാരിക വേദി, സിജി, മലർവാടി, സ്റ്റുഡൻറ്സ് ഇന്ത്യ, പ്രവാസി സാംസ്കാരിക വേദി, ശാന്തപുരം അലുംനി തുടങ്ങി നിരവധി സംഘടനകളിൽ നേതൃപരമായ സാന്നിധ്യം നിർവഹിച്ചിരുന്നു. പരേതരായ മുസ്തഫ-നബീസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ജസീന (ഗ്രാമ പഞ്ചായത്ത് അംഗം), മക്കൾ: ഹുദ, ഹന്ന, അമ്മാർ, അബ്ദുല്ല, ഇസ്സ. സഹോദരങ്ങൾ: പരേതനായ താജുദ്ദീൻ, സൈഫുദ്ദീൻ, മുനീർ, ഉബൈദ, മാജിദ, ഷാഹിദ, താഹിറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.