മിന: അറഫ സംഗമത്തിനിടെ ചികിത്സ തേടിയ സോമാലിയൻ കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയക്ക് നിർദേശം. പിതാവിനോടൊപ്പം ഹജ്ജിനെത്തിയ അബ്ദുല്ല മുഹമ്മദ് എന്ന നാല് വയസുകാരനാണ് ഹൃദയത്തിന് തകരാർ കണ്ടെത്തിയത്. അടുത്താഴ്ച മക്കയിലെ കുട്ടികളുടെ ആശുപത്രിയിലാണ് ശസ്തക്രിയ. അറഫ സംഗമത്തിനിടയിൽ ആശുപത്രികളിൽ പ്രവേശിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് ഇൗ കുട്ടി.
അറഫയിൽ 43245 തീർഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായാണ് കണക്ക് . അറഫയിലൊരുക്കിയ നാല് ആശുപത്രികളിലും മെഡിക്കൽ സെൻററുകളിലുമാണ് ഇത്രയും പേർക്ക് സേവനം നൽകിയത്. 915 പേർ അടിയന്തിര വിഭാഗത്തിൽ ചികിത്സ തേടി. ഒരു പ്രസവം നടന്നു. അഞ്ച് പേർക്ക് കിഡ്നി ഡയാലിസിസ് ചെയ്തുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുണ്യസ്ഥലങ്ങളിൽ ആരോഗ്യസേവനത്തിന് വിപുലമായ സംവിധാനങ്ങളാണ് ആരോഗ്യ വകുപ്പിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.