റിയാദ്: സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ജി.സി.സി രാജ്യങ്ങളിലെ 10ാമത് ശാഖ റിയാദിലെ അൽ മൻസൂറയിലുള്ള അൽ മദീന ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിെൻറ ഉദ്ഘാടനം ഡയറക്ടർമാരിൽ ഒരാളായ സോന മോഹൻ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ, മക്കളായ ശ്യാം മോഹനൻ, വിവേക് മോഹനൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
ജീവകാരുണ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മാധ്യമ പ്രവർത്തകരായ ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങല്ലൂർ, നാദിർഷാ എറണാകുളം, സുലൈമാൻ ഊരകം, മുജീബ് ചങ്ങരംകുളങ്ങര, എംബസ്സി ഉദ്യോഗസ്ഥൻ പുഷ്പരാജ്, ഹാരിസ് ചോല എന്നിവരും റിയാദിലെ വിവിധ തുറകളിലുള്ള പ്രശസ്തരായ വ്യക്തികളും സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ അഭ്യുദയകാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു.
ഉപഭോക്താക്കളുടെ അഭിരുചിക്കും ആവശ്യാനുസരണ പ്രകാരവും സോന ജൂവലേഴ്സിെൻറ ഫാക്ടറിയിൽ ആഭരണങ്ങൾ രൂപകൽപന ചെയ്ത് കൊടുക്കുമെന്ന് മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ പറഞ്ഞു. കൂടാതെ പുതിയ ഷോറൂമിൽ ഉദ്ഘാടനം പ്രമാണിച്ച് എല്ലാ ഡയമണ്ട് ആഭരണങ്ങൾക്കും 60 ശതമാനം ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഷോറൂമിലെ ആദ്യ വില്‍പ്പന അൽ മദീന ഹൈപ്പർ മാർക്കറ്റ് പ്രതിനിധി ശിഹാബിന് നൽകി മാനേജിങ് ഡയറക്ടർ കെ.വി. മോഹനൻ നിർവഹിച്ചു. ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി സൗദികലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത കലാരൂപമായ അർദ നൃത്തവും അറേബ്യൻ കലാകാരിയായ മര്യായന ജമാലിെൻറ വയലിൻ വാദനവും അരങ്ങേറി.
തെരഞ്ഞെടുത്ത സ്വർണാഭരണങ്ങളിൽ പൂർണമായും പണിക്കൂലി ഒഴിവാക്കുകയും ഓരോ പർേച്ചസിനും ഒരു സമ്മാനം ഉപഭോക്താക്കൾക്കായി ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചടങ്ങുകൾക്ക് ജിൻഷാദ്, സുരേഷ് തൃശൂർ, മനു വിശ്വം, ജിത്തു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.