ജിദ്ദ: സോനാ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ജിദ്ദ ബലദിലുള്ള ഗോള്‍ഡ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ വിവേക് മോഹനും പത്നി ശ്രുതി വിവേകും ചേര്‍ന്ന് നിര്‍വഹിച്ചു. ജിദ്ദ ഷോറൂം മാനേജര്‍ അബ്ദുൽ റഹ്മാന് ആദ്യ വിൽപന ഹുസൈന് അലി സിക്കന്ദര്ക്ക് നൽകി നിർവഹിച്ചു.
സൗദി അറേബ്യയില്‍ ആദ്യമായി 22 കാരറ്റ് സ്വർണം പരിചയപ്പെടുത്തിയ സോനാ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 40 വര്‍ഷം പൂര്‍ത്തിയാക്കിയ ആഘോഷവേളയിലാണെന്നും ഇതിന്റെ ഭാഗമായി സൗദിയിലുള്ള എല്ലാ ഷോറൂമുകളിലും ഡിസംബര്‍ 15 മുതല്‍ ആകര്‍ഷകമായ നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍ എന്നിവിടങ്ങളിലായി ഒമ്പത് ഷോറൂമുകളാണ് സോനക്കുള്ളത്. 2025 ജനുവരിയില്‍ ബഹ്റൈന്‍ ലുലു മാളില്‍ സോനാ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഒരു ഷോറൂം കൂടി പ്രവര്‍ത്തനമാരംഭിക്കും. അടുത്ത വർഷം ജി.സി.സി രാജ്യങ്ങളില്‍ 15 ഷോറൂമുകള്‍ തുറക്കാനുള്ള തയാറെടുപ്പിലാണ്. ചെട്ടിനാട്, രത്നം, സൂഫി, ഇലക്ട്രോ ഫോമിങ് ആന്റിക് തുടങ്ങി നവീനവും പൗരാണികവുമായ ആഭരണങ്ങളുടെ കമനീയ കലവറ തന്നെ എല്ലാ ഷോറൂമുകളിലും സോനാ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
സ്വന്തം ഫാക്ടറിയില്‍ നിർമിക്കുന്നത് കൊണ്ടുതന്നെ ആഭരണങ്ങളുടെ ഗുണമേന്മയും 916 പരിശുദ്ധിയും പൂർണമായും ഉറപ്പാക്കിയാണ് സോനാ ആഭരണങ്ങളെല്ലാം ഉപഭോക്താക്കളിൽ എത്തിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. അമീറ അല്‍ അനീസി, മുഹമ്മദ് ഖഹ്താനി, അബ്ദുല്‍ റഹ്മാന്, ജിൻഷാദ്, സുരേഷ്, ശ്രീജിത്ത്, പ്രഭുദാസ്, ഷീബ മജീദ്, മനു എന്നിവർ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.