കരുനാഗപ്പള്ളി സ്വദേശി ദമ്മാം ഹൈവേയിൽ വാഹനാപകടത്തിൽ മരിച്ചു

ദമ്മാം: റിയാദ്​-ദമ്മാം ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ  കൊല്ലം കരുനാഗപ്പള്ളി സ്വദേശി അശോകൻ (52) മരിച്ചു. ശനിയാഴ്​ച രാത്രി 12.30 ഒാടെയാണ്​ അപകടം. റിയാദിൽ നിന്ന്​ കാറിൽ വരും വഴി ദമ്മാമിലെത്തുന്നതിന്​ നൂറ്​ കിലോമീറ്റർ അകലെയാണ്​​ അപകടം. അശോകൻ സഞ്ചരിച്ച ​േഫാർച്യൂണർ കാറിന്​​​  പിന്നിൽ സ്വദേശി ഒാടിച്ച വാഹനം ഇടിക്കുകയായിരുന്നു. കാറിൽ നിന്ന്​ തെറിച്ചുവീണ്​ തലക്ക്​​ ഗുരുതരമായി പരിക്കേറ്റാണ്​ മരിച്ചത്​.

കൂടെയുണ്ടായിരുന്ന കരുനാഗപ്പള്ളി സ്വദേശി അഖിൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. 25 വർഷത്തിലധികമായി ഖത്വീഫ്​ ഫിഷ്​മാർക്കറ്റിലായിരുന്നു ജോലി. കുടുംബം നേരത്തെ ഇവിടെ ഉണ്ടായിരുന്നു. ഒരു മകൻ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയിരുന്നു.  ഭാര്യയും മൂന്ന്​ മക്കളുമുണ്ട്​. മൃതദേഹം ഖുറേസിലെ ആശുപത്രി മോർച്ചറിയിലാണ്​. ഇവരുടെ വാഹനത്തിലിടിച്ച കാറിലുണ്ടായിരുന്ന രണ്ട്​ സ്വദേശികൾക്കും പരിക്കേറ്റു.

Tags:    
News Summary - soudi-death-ashokan-karunagappally-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.