ജിദ്ദ: ഇടക്കാലത്ത് മാന്ദ്യമനുഭവപ്പെട്ട നിര്‍മാണ മേഖലയില്‍ ഈ വര്‍ഷം സൗദി അറേബ്യ വന്‍നേട്ടമുണ്ടാക്കുമെന്ന് സാമ്പത്തിക മാധ്യമങ്ങൾ വിലയിരുത്തുന്നു. നിയോം, റിയാദ് മെട്രോ, ഹറം വികസന പദ്ധതികളാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതികൾ. ഇതിന് പുറമെ വിവിധ വിനോദ പദ്ധതികളുടെ നിര്‍മാണവും 2019 ൽ സജീവമാകും. വിദ്യഭ്യാസ മേഖലയിൽ വൻതോതിലുള്ള നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനനുസരിച്ച് വിദേശികൾക്കുൾപെടെ തൊഴിൽ മേഖലയിലും പ്രതീക്ഷ വർധിക്കുകയാണ്.
എണ്ണ വിപണി ഇടിഞ്ഞതോടെയാണ് രാജ്യത്ത് നിർമാണ മേഖലയില്‍ തിരിച്ചടി ഉണ്ടായത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ കാര്യങ്ങള്‍ മാറി. സാമ്പത്തിക മാന്ദ്യം നേരിട്ട നിർമാണ കമ്പനികൾക്ക് സർക്കാർ സഹായമുൾപെടെ ലഭിച്ചു തുടങ്ങി. തൊഴിലാളികളുടെ ലെവി ഉൾപെടെ വിഷയങ്ങളിൽ നേരത്തെ കരാറെടുത്ത കമ്പനികൾക്ക് സർക്കാർ ഇളവ് ലഭിച്ചു. സർക്കാർ കൊടുക്കാനുള്ള പണം കമ്പനികൾക്ക് കിട്ടിത്തുടങ്ങുകയും ചെയ്തു.
പശ്ചിമേഷ്യയിലെ നിര്‍മാണ രംഗത്തെ സജീവ മേഖലയാണ് സൗദി അറേബ്യ. ഈ വര്‍ഷം മേഖല കൂടുതൽ ചടുലമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഗാടൂറിസം പദ്ധതിയായ നിയോം ആണ് ഇതില്‍ ശ്രദ്ധേയം. അഞ്ഞൂറ് ശതകോടി ഡോളറിെൻറ പദ്ധതിയാണിത്. 26 ശതേകാടി ചെലവുള്ള റിയാദ് മെട്രോയുടെ ആദ്യഘട്ടവും ഈ വര്‍ഷം പൂര്‍ത്തിയാകും. ചെങ്കടല്‍ പദ്ധതി, ഖിദ്ദ്വിയ ഉള്‍പ്പെടെ വിനോദ നഗര പദ്ധതികള്‍ക്കും ഈ വർഷം തുടക്കമാകും. 819 ശതകോടി ഡോളറിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം മാത്രം നടക്കുക. 5200 പദ്ധതികളിലായാണിത്.
ഹറമിെൻറ വികസന പ്രവര്‍ത്തനം പുനരാരംഭിച്ചതും നിര്‍മാണ മേഖലക്ക് ഉണര്‍വാകും. 2030 ഓടെ സൗദിയിലെ 70 ശതമാനം പേര്‍ക്കും വീടുണ്ടാകും. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം വീടുകള്‍ നിര്‍മിച്ചു. ഈ വര്‍ഷം മൂന്ന് ലക്ഷം വീടുകള്‍ ആദ്യപാതിയില്‍ കൈമാറും. നിര്‍മാണ മേഖല സജീവമായത് തൊഴിലവസരങ്ങൾ വർധിപ്പിക്കും. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ ഇപ്പോഴും സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.