റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2020 - 21 അധ്യയന വർഷത്തെ വിദ്യാഭ്യാസ പുരസ്കാര വിതരണത്തിന് കണ്ണൂരിൽ തുടക്കമായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം നേടി ഉപരിപഠനത്തിന് അർഹത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. പുരസ്കാര വിതരണത്തിെൻറ ഔപചാരികമായ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞമാസം റിയാദിൽ നടത്തിയിരുന്നു. നാട്ടിലെ കുട്ടികൾക്കുള്ള വിതരണത്തിന് തുടക്കംകുറിച്ച് കണ്ണൂരിൽ കണ്ണപുരം പി.വി സ്മാരക ഹാളിൽ നടത്തിയ ചടങ്ങിൽ കേരള പ്രവാസി സംഘം കണ്ണപുരം വിേല്ലജ് പ്രസിഡൻറ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.പി.എം പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അംഗം എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള പ്രശംസാഫലകം എൻ. ശ്രീധരനും കാഷ് അവാർഡുകൾ സി.പി.എം കണ്ണപുരം ലോക്കൽ സെക്രട്ടറി കെ.വി. ശ്രീധരനും കൈമാറി. കേളി രക്ഷാധികാരി സമിതി അംഗം സജീവൻ ചൊവ്വ, കേരള പ്രവാസി സംഘം കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ. സുകുമാരൻ, കണ്ണപുരം വിേല്ലജ് സെക്രട്ടറി യു.വി. സുഗുണൻ എന്നിവർ സംസാരിച്ചു.
കാർത്തിക് സുരേഷ്, കൃഷ്ണേന്ദു രാജീവൻ, നേഹ സുരേഷ്, ഗോപിക സതീശൻ, മഞ്ജിമ രാജീവൻ, ഉജ്വൽ രഘുനാഥ്, തീർഥ രഘുനാഥ്, വൈശാഖ് ബാബുരാജ്, അദിത്ത് സജീവൻ എന്നീ കുട്ടികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. പരിപാടിയിൽ കണ്ണപുരം ടൗൺ ബ്രാഞ്ച് സെക്രട്ടറി ഗംഗാധരൻ, കേളി അല്‍ ഖര്‍ജ് സനാഇയ്യ യൂനിറ്റ് സെക്രട്ടറി സുകേഷ് പാപ്പിനിശ്ശേരി, കേളി അംഗങ്ങളായിരുന്ന ജയരാജ്, മഹേഷ് കൊടിയത്, ബാബുരാജ് കൂവോട്, ജയചന്ദ്രൻ നെരുവമ്പ്രം, രാജീവൻ പള്ളിക്കോൽ, പ്രശാന്ത് എരിയിൽ, രാജീവൻ മൊട്ടമ്മൽ, രഞ്ജിത്ത് കടവിൽ, രാജീവൻ കോറോത്ത് എന്നിവർ സംബന്ധിച്ചു. കേളി ജോയൻറ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗം പ്രകാശൻ മൊറാഴ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.