അന്താരാഷ്​ട്ര വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്പിന്​ ജിദ്ദയിൽ തുടക്കമായപ്പോൾ

വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്പിന്​ തുടക്കം

ജിദ്ദ: അന്താരാഷ്​ട്ര വെയ്​​റ്റ്​ ലിഫ്​റ്റിങ്​​ ചാമ്പ്യൻഷിപ്​​ ജിദ്ദയിൽ ആരംഭിച്ചു. 17 വയസ്സിനു​ താഴെയുള്ളവർക്കായുള്ള ചാമ്പ്യൻഷിപ്​​ സൗദി കായികമന്ത്രാലയത്തെ പ്രതിനിധാനം ചെയ്​ത്​​ സൗദി വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷനാണ്​ സംഘടിപ്പിച്ചത്​. ഈ മാസം 12 വരെ നീണ്ടുനിൽക്കും. ജിദ്ദയിലെ റിട്ട്​​സ്​ കാൾട്ടൺ ഹോട്ടലിൽ നടന്ന ഉദ്​ഘാടനച്ചടങ്ങിൽ അന്താരാഷ്​ട്ര വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ ഡോ. മൈകൾ ഇറാനി, സൗദി വെയ്​റ്റ്‌ ലിഫ്റ്റിങ്​ ഫെഡറേഷൻ പ്രസിഡൻറ്​ മുഹമ്മദ് അൽ ഹർബി തുടങ്ങിയവർ പ​ങ്കെടുത്തു. സൗദിക്കു​ പുറമെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പുരുഷ, സ്​ത്രീ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പ​െങ്കടുക്കുന്നുണ്ട്​.

Tags:    
News Summary - Start of Weightlifting Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.