റിയാദിന് സമീപം സാജിറിൽ കൊടുങ്കാറ്റിൽ വ്യാപക നാശം

റിയാദ്: ശക്തമായി വീശിയിടിച്ച കൊടുങ്കാറ്റിൽ റിയാദ് പ്രവിശ്യയിലെ സാജിറിൽ വ്യാപക നാശം. സാജിർ പട്ടണത്തിലെ കാർ വർക് ഷോപ്പ് ഏരിയയിലാണ് കെട്ടിടങ്ങളും മരങ്ങളും വിളക്കുകാലുകളും വൈദ്യുതി പോസ്റ്റുകളും കടപുഴക്കിയ കാറ്റടിച്ചത്. ചുഴറ്റിയടിച്ച കാറ്റ് വാഹനങ്ങളെ മറിച്ചിട്ടു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കാറ്റിന് അകമ്പടിയായി ശക്തമായ മഴയും ചെയ്തു. വ്യവസായ ഏരിയയിലെ വർക്ക്ഷോപ്പുകളും ഗോഡൗണുകളും മറ്റ് കെട്ടിടങ്ങളും തകർന്നുവീണു. തകരമേൽക്കൂരകൾ അന്തരീക്ഷത്തിൽ പറന്നു. ഉടൻ തന്നെ സാജിർ മുനിസിപ്പാലിറ്റി രക്ഷാപ്രവർത്തനത്തിന് സംഘങ്ങളെ ഇറക്കുകയും റോഡുകളിലും മറ്റ് പ്രദേശങ്ങളിലും ചിതറിക്കിടന്ന മരങ്ങളും തകരമേൽക്കൂരകളുടെയും കെട്ടിട ഭിത്തികളുടെയും മറ്റും അവശിഷ്ടങ്ങൾ നീക്കുകയും ചെയ്തു. കാറ്റടിക്കാൻ തുടങ്ങിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ​പോസ്റ്റുകളും വിളക്കുകാലുകളും മറിഞ്ഞുവീണെങ്കിലും മറ്റ് അപകടങ്ങളുണ്ടായില്ല.

Tags:    
News Summary - storm caused widespread damage in Sajir near Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.