ജിദ്ദ: വിദ്വേഷവും വർഗീയതയും പടർത്തി ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ച് ഭരിക്കുന്ന ഫാഷിസ്റ്റ് ശക്തികൾക്കെതിരെ ഒറ്റക്കെട്ടായി മതേതര വിശ്വാസികൾ ഒന്നിക്കേണ്ട കാലഘട്ടമാണിതെന്നും, അതിന് പ്രവാസലോകത്ത് ഒ.ഐ.സി.സിയെ പോലുള്ള ജനാധിപത്യ സംഘടനകളെ ശക്തിപ്പെടുത്തണമെന്നും റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അഭിപ്രായപ്പെട്ടു.
ജിദ്ദ, ആലപ്പുഴ ജില്ല ഒ.ഐ.സി.സി അംഗത്വ കാമ്പയിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തെ ലോകത്തിനുമുന്നിൽ അഭിമാനത്തോടെ കൊണ്ടു നടന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ പേരക്കുട്ടിയായ രാഹുൽ ഗാന്ധി, നടത്തുന്ന ഭാരത് ജോഡോ യാത്ര ജനഹൃദയങ്ങളെ തൊട്ടുണർത്തിയാണ് നീങ്ങുന്നത്.
ഭിന്നിപ്പിനെതിരെയുള്ള സ്നേഹയാത്രയാണിതെന്നും, ആയതിനാൽ നാടിനെ സ്നേഹിക്കുന്ന പ്രവാസി സമൂഹവും ഈ യാത്ര ഏറ്റെടുക്കണമെന്നും മുനീർ പറഞ്ഞു. നാഷനൽ കമ്മിറ്റി അംഗം ഹരികുമാർ ആലപ്പുഴ അധ്യക്ഷത വഹിച്ചു.
ഗായകൻ മിർസ ശരീഫിന് ആദ്യ അംഗത്വ ഫോറം നൽകി കെ.ടി.എ മുനീർ ഫോറം വിതരണോദ്ഘാടനം നിർവഹിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ, മിർസ ശരീഫ്, നൗഷാദ് അടൂർ, മമ്മദ് പൊന്നാനി, നാസിമുദ്ദീൻ മണനാക്ക്, ശ്രീജിത്ത് കണ്ണൂർ, മുജീബ് മൂത്തേടം, ലത്തീഫ് മക്രേരി, അസ്ഹബ് വർക്കല, അശ്റഫ് വടക്കേകാട്, സിദ്ദീഖ് ചോക്കാട്, പ്രവീൺ കണ്ണൂർ എന്നിവർ സംസാരിച്ചു. ഇർഷാദ് ആലപ്പുഴ സ്വാഗതവും കോശി എബ്രഹാം നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 0504382089, 0508715984 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.