മുൻകരുതൽ പാലിച്ചി​ല്ലെങ്കിൽ കടുത്ത നടപടികൾ വേണ്ടിവരും -സൗദി ആഭ്യന്തര മന്ത്രാലയം

ജിദ്ദ: രാജ്യത്ത്​ കോവിഡ്​ കേസുകൾ ഉയർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമൂഹം ആഗ്രഹിക്കാത്ത കടുത്ത നടപടികളിലേക്ക്​ നീങ്ങാതിരിക്കാൻ എല്ലാവരും ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് ​സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷ വക്താവ്​ കേണൽ തലാൽ അൽ ഷൽഹോബ്​ പറഞ്ഞു.

കോവിഡ്​ നിരക്ക്​ കൂടിവരുന്നത്​ കൂടുതൽ നിയന്ത്രണങ്ങളിലേക്കും നടപടികളിലേക്കും​ നയിച്ചേക്കും.​ ചില ​പ്രവർത്തന​ മേഖലകൾ​ നിർത്തിവെക്കുക, ചില ഡിസ്​ട്രിക്​റ്റുകളിലേക്കും പട്ടണങ്ങളിലേക്കും പോക്കുവരവുകൾ തടയുക തുടങ്ങിയ നടപടികൾ വേണ്ടി വന്നേക്കാമെന്നും വക്താവ്​ പറഞ്ഞു.

ഒരാഴ്​ചക്കിടയിൽ രാജ്യത്തെ വിവിധ മേഖലകളിൽ നിന്ന്​ കോവിഡ്​ മുൻകരുതൽ നപടികൾ ലംഘിച്ച 27,000 കേസുകൾ പിടികൂടിയിട്ടുണ്ട്​. അലംഭാവത്തിന്​ ഇടമില്ല. എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണം. സമൂഹ മാധ്യമങ്ങളിലും ചില നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്​. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിനെ ശിക്ഷാ നടപടികളുണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ്​ പറഞ്ഞു.

Tags:    
News Summary - Strict action will be taken if precautions are not taken - Saudi home Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.