വിമാനയാത്രക്കാരുടെ സാധനങ്ങൾ മോഷ്ടിച്ചാൽ കടുത്ത ശിക്ഷ

യാംബു: രാജ്യത്തെ വിമാനയാത്രക്കാരുടെയൊ വിമാനങ്ങളിലെയോ സ്വത്തുക്കൾ മോഷ്ടിക്കുന്നതിനെതിരെ സൗദി പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. സിവിൽ ഏവിയേഷൻ നിയമത്തിലെ ആർട്ടിക്കിൾ 154 അനുസരിച്ച്, ഇത്തരം മോഷ്ടാക്കളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. ആർട്ടിക്കിൾ 154-ൽ അനുശാസിക്കുന്നത് പ്രകാരം വിമാനത്തിൽ മോഷണവുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായ ഒരു പ്രവൃത്തി ചെയ്യാൻ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും അഞ്ച് വർഷത്തിൽ കൂടാത്ത തടവോ, അഞ്ച് ലക്ഷം റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.