സൗ​ദി​യി​ൽ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന; ഒ​രാ​ഴ്ച​ക്കി​ടെ 17,000 പേ​ർ​കൂ​ടി പി​ടി​യി​ൽ

യാം​ബു: സൗ​ദി​യി​ൽ താ​മ​സ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്നു. ഒ​രാ​ഴ്​​ച​ക്കി​ടെ 17,000ത്തോ​ളം പേ​രെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ അ​റ​സ്​​റ്റി​ലാ​യ​ത്. താ​മ​സ നി​യ​മം ലം​ഘി​ച്ച 10,000 പേ​ർ, അ​തി​ർ​ത്തി സു​ര​ക്ഷാ​ച​ട്ടം ലം​ഘി​ച്ച 4,500 പേ​ർ, തൊ​ഴി​ൽ നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 2,000 പേ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ​സ്​​റ്റ്.

രാ​ജ്യ​ത്തേ​ക്ക് അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ 709 പേ​രും അ​റ​സ്​​റ്റി​ലാ​യി. ഇ​വ​രി​ൽ 63 ശ​ത​മാ​നം യ​മ​നി​ക​ളും 34 ശ​ത​മാ​നം ഇ​ത്യോ​പ്യ​ക്കാ​രും മൂ​ന്ന്​ ശ​ത​മാ​നം മ​റ്റു രാ​ജ്യ​ക്കാ​രു​മാ​ണ്. 86 നി​യ​മ​ലം​ഘ​ക​ർ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് പു​റ​ത്തു​പോ​കാ​ൻ ശ്ര​മി​ച്ച് പി​ടി​ക്ക​പ്പെ​ട്ട​വ​രാ​ണ്. താ​മ​സ, തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​രെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും അ​വ​ർ​ക്ക് അ​ഭ​യം ന​ൽ​കു​ക​യും നി​യ​മ​ലം​ഘ​ന​ത്തി​ന് കൂ​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്ത 19 പേ​രും അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. ആ​കെ 46,000ത്തോ​ളം നി​യ​മ​ലം​ഘ​ക​ർ നി​ല​വി​ൽ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​യി​ട്ടു​ണ്ട്. പി​ടി​കൂ​ടി​യ​വ​രി​ൽ 40,000 നി​യ​മ​ലം​ഘ​ക​രു​ടെ ഫ​യ​ലു​ക​ൾ യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കി നാ​ടു​ക​ട​ത്താ​ൻ അ​ത​ത് രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ​ക്ക്​ കൈ​മാ​റി.

1,700 നി​യ​മ​ലം​ഘ​ക​രെ അ​വ​രു​ടെ യാ​ത്ര റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തു. 9,000ത്തോ​ളം നി​യ​മ​ലം​ഘ​ക​രെ ഇ​തി​ന​കം നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന വ്യ​ക്തി​ക്ക് പ്ര​വേ​ശ​നം സു​ഗ​മ​മാ​ക്കു​ക​യോ അ​യാ​ൾ​ക്ക് ഗ​താ​ഗ​ത​മോ അ​ഭ​യ​മോ മ​റ്റ് ഏ​തെ​ങ്കി​ലും സ​ഹാ​യ​മോ സേ​വ​ന​മോ ന​ൽ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ്. ഇ​ങ്ങ​നെ കു​റ്റ​ങ്ങ​ൾ ചെ​യ്യു​ന്ന ഏ​തൊ​രാ​ൾ​ക്കും 15 വ​ർ​ഷം വ​രെ ത​ട​വും പ​ര​മാ​വ​ധി 10 ല​ക്ഷം റി​യാ​ൽ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Strong checks to catch violators; 17,000 more arrested in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.