ജിദ്ദ: സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ ഓൺലൈൻ സ്വാതന്ത്ര്യ ദിന പരിപാടി സംഘടിപ്പിച്ചു. കവിയും നാടക നിരൂപകനും ഫാറൂഖ് കോളജ് പ്രഫസറുമായ ഡോ. ഹിക്മത്തുല്ല ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പാരമ്പര്യവും പൈതൃകവും ചരിത്രവും കാത്തു സംരക്ഷിക്കാൻ സർഗശേഷികൾകൊണ്ട് വലയം തീർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്ര സത്യങ്ങളെ ഒരിക്കലും തമസ്കരിക്കാൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൗഷാദ് നിടോളി സ്വാഗതവും ഇ.സി. ഹസീബ് നന്ദിയും പറഞ്ഞു. വി.കെ. ഷമീം ഇസുദ്ദീൻ മോഡറേറ്ററായിരുന്നു. പരിപാടിയിൽ സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ സൗത്ത് സോൺ ഭാരവാഹികളായി റുഹൈം മൂസ (പ്രസി.), നബീൽ നൗഷാദ് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.