യാംബു: പേമാരിയും വെള്ളപ്പൊക്കവും നിമിത്തം ദുരിതത്തിലായ സുഡാൻ ജനതക്ക് സഹായം എത്തിച്ച സൗദി അറേബ്യക്ക് അഭിനന്ദനം അറിയിച്ച് സുഡാനി കുട്ടികൾ. കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ വഴി പല ഘട്ടങ്ങളിലായി വർധിച്ച ദുരിതാശ്വാസ സഹായമാണ് സൗദി ഇതിനകം നൽകിയത്.വെള്ളപ്പൊക്ക പ്രത്യാഘാതങ്ങളിൽ പെട്ടവർക്ക് ആശ്വാസം നൽകി സൗദി നൽകിയ ദുരിതാശ്വാസ സഹായം രാജ്യനിവാസികൾക്ക് ഏറെ ഫലം ചെയ്തിട്ടുണ്ട്.
ദുരിതാശ്വാസ സാധനങ്ങൾ ഏറ്റുവാങ്ങി ബോട്ടുകളിൽ മടങ്ങിയെത്തിയ മാതാപിതാക്കളെ സ്വീകരിക്കുന്നതിനിടയിലാണ് 'യഹ്യൽ മലിക് സൽമാൻ' (സൽമാൻ രാജാവ് ദീർഘകാലം ജീവിക്കട്ടെ) എന്ന് കുട്ടികൾ വിളിച്ചു പറഞ്ഞത്. കുട്ടികൾ കൂട്ടമായി നിന്ന് ഇങ്ങനെ ആവേശമായി മുദ്രാവാക്യം പോലെ വിളിച്ചുപറയുന്ന വിഡിയോ ദൃശ്യം അറബ് ലോകത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സൗദിയിലെ സമൂഹ മാധ്യമങ്ങൾ അതിന് ഏറെ പ്രചാരണം നൽകുകയും ചെയ്തു.
പ്രകൃതി ദുരന്തങ്ങൾ സുഡാൻ ജനതയെ ദുരിതത്തിലാക്കിയ സന്ദർഭങ്ങളിലെല്ലാം സൗദി വലിയ സഹായം നൽകാൻ രംഗത്തിറങ്ങാറുണ്ട്.പ്രയാസപ്പെടുന്ന സുഡാൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സൽമാൻ രാജാവിെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് ദുരിതാശ്വാസ വിമാനങ്ങൾ പലതവണയായി സുഡാൻ തലസ്ഥാന നഗരമായ ഖർത്തൂമിൽ പറന്നിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.