കഅ്ബക്ക് സമീപം ആത്മഹത്യാശ്രമം: മാനസികരോഗിയെ സുരക്ഷാസേന തടഞ്ഞു

ജിദ്ദ: മക്കയില്‍ കഅ്ബക്ക് സമീപം മാനസികാസ്വാസ്ഥ്യമുള്ളയാള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നതിനിടെ സുരക്ഷാസേന പിടികൂടി. വസ്ത്രത്തില്‍ പെട്രോളൊഴിച്ച ് തീ കൊളുത്താന്‍ ശ്രമിക്കും മുമ്പ് ഇയാളെ തടയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് 40 വയസ് തോന്നിക്കുന്ന സ്വദേശി പൗരന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു. തീ കൊളുത്തും മുമ്പ് ഇയാളെ തടഞ്ഞു. നിയമാനുസൃത നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - suicide attempt at mecca haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.