?????????? ????????

മൂ​ന്നു പ​തി​റ്റാ​ണ്ടി​െൻറ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് സു​ലൈ​മാ​ൻ മ​ണി​മ​ല നാ​ട​ണ​യു​ന്നു

ജി​ദ്ദ: മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി പ്ര​വാ​സ​ലോ​ക​ത്ത് സാ​മൂ​ഹി​ക സാം​സ്കാ​രി​ക മ​ത രാ​ഷ്​​ട്രീ​യ രം​ഗ​ങ്ങ​ളി​ലെ നി​റ​സാ​ന്നി​ധ്യ​മാ​യ സു​ലൈ​മാ​ൻ മ​ണി​മ​ല പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​  മ​ട​ങ്ങു​ന്നു. സു​ലൈ​മാ​ൻ മ​ണി​മ​ല​യ​ട​ക്ക​മു​ള്ള കു​റ​ച്ചാ​ളു​ക​ൾ 90ക​ളി​ലാ​ണ്​ ജി​ദ്ദ​യി​ലെ റു​വൈ​സ് കേ​ന്ദ്രീ​ക​രി​ച്ച് കെ.​എം.​സി.​സി ദ​ക്ഷി​ണ കേ​ര​ള കൂ​ട്ടാ​യ്മ​ക്ക് രൂ​പം  ന​ൽ​കി​യ​ത്. അ​ന്നു​മു​ത​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ സ​ജീ​വ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം പ​ല സം​ഘ​ട​ന​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​യി​രു​ന്നു. രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക രം​ഗ​ത്തെ​ന്ന പോ​ലെ  മ​ത​രം​ഗ​ത്തും വ​ലി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സു​ലൈ​മാ​ൻ മ​ണി​മ​ല ചെ​യ്തി​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ​രി​ൽ നി​ന്നും വ്യ​ത്യ​സ്ത​നാ​യി ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ താ​ൻ ചെ​യ്യു​ന്ന  സേ​വ​ന​ങ്ങ​ൾ ജ​ന​ശ്ര​ദ്ധ​യി​ൽ പെ​ടാ​തി​രി​ക്കാ​ൻ ക​ടു​ത്ത മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന​ത് സു​ലൈ​മാ​ൻ മ​ണി​മ​ല​യു​ടെ വേ​റി​ട്ട രീ​തി​യാ​യി​രു​ന്നു. 

കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ സൗ​ദി നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി, ഷ​റ​ഫി​യ്യ കെ.​എം.​സി.​സി സ്നേ​ഹ സ്പ​ർ​ശം ക​ൺ​വീ​ന​ർ, അ​നാ​കീ​ഷ്​ കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ൻ​റ് എ​ന്നീ  നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഹാ​മി​ദ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മീ​ദ്, ഹാ​മി​ദ് മു​ഹ​മ്മ​ദ് അ​ൽ​ഈ​സാ എ​ന്നീ ക​മ്പ​നി​ക​ൾ​ക്ക് വേ​ണ്ടി റി​യാ​ദ്, മ​ക്ക, ജി​ദ്ദ  എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​ലി ചെ​യ്താ​ണ് സു​ലൈ​മാ​ൻ മ​ണി​മ​ല മ​ട​ങ്ങു​ന്ന​ത്.

Tags:    
News Summary - sulaiman manimala-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.