ഐ.എം.സി.സി ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച സുലൈമാൻ സേട്ട് അനുസ്‌മരണ ഗാനത്തി​െൻറ പ്രകാശനം ഡോ. ഹുസൈന്‍ രണ്ടത്താണി നിർവഹിക്കുന്നു

സുലൈമാൻ സേട്ട് അനുസ്‌മരണ ഗാനം പ്രകാശനം ചെയ്തു

റിയാദ്: മൂന്നര പതിറ്റാണ്ട് ഇന്ത്യൻ പാർലമെൻറംഗവും ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപക അധ്യക്ഷനുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ അനുസ്മരിച്ച്​ പി.പി. സുബൈര്‍ ചെറുമോത്ത് രചിച്ച് ഐ.എം.സി.സി ജി.സി.സി കമ്മിറ്റി നിർമിച്ച സംഗീത ആൽബം ചരിത്രകാരനും 'മോയിൻകുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി' ചെയർമാനുമായ ഡോ. ഹുസൈന്‍ രണ്ടത്താണി പ്രകാശനം ചെയ്തു. ഫസൽ നാദാപുരം സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം.എ. ഗഫൂറാണ്. ന്യൂനപക്ഷ ദലിത് ജനവിഭാഗത്തി​െൻറ അവകാശസംരക്ഷണത്തിന് ആത്മാർഥമായി, ആദർശാധിഷ്ഠിതമായി പ്രവർത്തിച്ച നേതാവായിരുന്നു സേട്ട് സാഹിബെന്ന് ഹുസൈൻ രണ്ടാത്താണി അനുസ്മരിച്ചു.

ഓൺലൈനായി നടന്ന ചടങ്ങിൽ ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. 'ഓർമകളിലെ സേട്ട് സാഹിബ്' എന്ന വിഷയത്തിൽ 'സൗദി ഗസറ്റ്' സീനിയര്‍ എഡിറ്റർ ഹസന്‍ ചെറൂപ്പ സംസാരിച്ചു. വർത്തമാന ഇന്ത്യയില്‍ മുസ്​ലിം, ദലിത് ജനവിഭാഗങ്ങളുടെ നിലവിളികള്‍ ദിഗന്തങ്ങള്‍ ഭേദിക്കുന്ന കാഴ്ചയാണ് നാംകാണുന്നതെന്നും നവ ഫാഷിസ്​റ്റ്​ ശക്തികളുടെ തേരോട്ടത്തില്‍ ഇന്ത്യന്‍ മതേതരത്വത്തി​െൻറ മരണമണിമുഴക്കമാണ് കേൾക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡൻറ്​ പ്രഫ. എ.പി. അബ്​ദുല്‍ വഹാബ്, വൈസ് പ്രസിഡൻറ്​ സി.എച്ച്. മുസ്തഫ എന്നിവര്‍ സംസാരിച്ചു. 'മാപ്പിളപ്പാട്ടി​െൻറ കാലിക പ്രസക്തി' വിഷയത്തില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ സംസാരിച്ചു. അർഥസമ്പുഷ്​ടമായ വരികളിലൂടെയുള്ള നല്ല ഗാനങ്ങളിലൂടെ സേട്ട്​ സാഹിബിനെപ്പോലുള്ള മഹത്തുക്കളുടെ ഓർമകളും നിലപാടുകളും പുനഃസൃഷ്​ടിക്കാനും അവരെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനും ഗാനരചയിതാക്കൾക്ക് കഴിയണം എന്ന് ഫൈസല്‍ എളേറ്റില്‍ അഭിപ്രായപ്പെട്ടു.

എം.എ. ഗഫൂര്‍ എടവണ്ണ, എന്‍.കെ. മെഹ്‌റിന്‍, ഫസല്‍ നാദാപുരം തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് നടന്നു. വിവിധ ഗൾഫ് ഐ.എം.സി.സി കമ്മിറ്റികളെ പ്രതിനിധാനംചെയ്​ത്​ സയ്യിദ് ഷാഹുൽ ഹമീദ്, എൻ.എം. അബ്​ദുല്ല, എ.എം. അബ്​ദുല്ലക്കുട്ടി, മൊയ്തീൻകുട്ടി പുളിക്കൽ, ഹനീഫ് അറബി, ഹമീദ് മധൂര്‍, ഷെരീഫ് കൊളവയല്‍, അബ്​ദുറഹ്​മാൻ കാളമ്പ്രാട്ടിൽ, റിയാസ് തിരുവനന്തപുരം, കാസിം മലമ്മല്‍, അബ്​ദുൽ ബഷീർ പാലക്കുറ്റി എന്നിവര്‍ സംസാരിച്ചു. ജലീൽ ഹാജി വെളിയങ്കോട്, ഇല്യാസ് മട്ടന്നൂർ, റഷീദ് തൊമ്മിൽ, യു. റൈസൽ വടകര, പി.എൻ.എം. ജാബിർ, എ.പി. അബ്​ദുൽ ജാഫർ, വി.ടി.കെ. സമദ്, അബ്​ദുൽ കരീം, ഒ.സി. നവാഫ് തുടങ്ങിയവരും പങ്കെടുത്തു. ജനറല്‍ കൺവീനർ ഖാന്‍ പാറയില്‍ സ്വാഗതവും മുഫീദ് കൂരിയാടന്‍ നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.